ഏഴ് മാസം പ്രായമായ കുഞ്ഞിനെ കെട്ടിടത്തിൽ ഉപേക്ഷിച്ച നിലയിൽ 

ബെംഗളൂരു: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വളപ്പില്‍ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

വിജയപുര പത്മാവതി കോളനിയിലാണ് സംഭവം.കോളനിയിലെ താമസക്കാരനായ സന്തോഷ് നഗുര എന്ന യുവാവാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിട പരിസരത്ത് പെണ്‍കുഞ്ഞിനെ കണ്ടത്.

പരിസരവാസികളോട് അന്വേഷിച്ച ശേഷം യുവാവ് വിവരം കെട്ടിട ഉടമ കൃഷ്ണപ്പ ബഡിഗേരയെയും പോലീസിനെയും അറിയിച്ചു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

ഇതിനിടെ വിശന്ന് കരയുന്ന കുഞ്ഞിനെ പാലൂട്ടാൻ ഒട്ടേറെ അമ്മമാരാണ് ഓടിയെത്തിയത്.

ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തുടർന്ന് ആദർശനഗർ പോലീസ് സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയെ ഉപേക്ഷിച്ച്‌ പോയയാളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്.

പത്മാവതി നഗരത്തിലെയും ഇവിടെയുള്ള റോഡുകളുടെ സമീപത്തെയും സിസി ക്യാമറകളുടെ ദൃശ്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ഉപേക്ഷിച്ചയാളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു. ചികിത്സയ്‌ക്ക് ശേഷം കുട്ടിയെ വനിതാ ശിശുക്ഷേമ വികസന വകുപ്പ് സൂപ്രണ്ടിന് കൈമാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts