13 കാരിയെ പീഡിപ്പിച്ചു; മുത്തച്ഛൻ അറസ്റ്റിൽ

ലഖ്നൗ: 13 കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ മുത്തച്ഛൻ അറസ്റ്റില്‍ . ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം .

വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ മാതൃസഹോദരി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി 7 മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്.

മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥയായ 13 കാരി അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം . എന്നാല്‍ ഇതിനിടെ കുട്ടിയുടെ മുത്തശ്ശിയും മരണപ്പെട്ടു.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

അതിനു പിന്നാലെയാണ് മുത്തച്ഛൻ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് . ഭീഷണിപ്പെടുത്തിയുള്ള പീഡനം ഒരു വർഷത്തോളം തുടർന്നു.

പെണ്‍കുട്ടിക്ക് വയറുവേദന തുടങ്ങിയപ്പോള്‍ മുത്തച്ഛൻ കുറ്റിയെ മാതൃസഹോദരിയുടെ വീട്ടില്‍ കൊണ്ടു വിടുകയായിരുന്നു. ഇവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

പീഡനവിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി ഡോക്ടർമാരുടെ പാനല്‍ കുട്ടിയെ വൈദ്യപരിശോധന നടത്തി.

പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും, വിളർച്ച ബാധിച്ചിട്ടുണ്ടെന്നും , ഗർഭച്ഛിദ്രം നടത്തുന്നത് അപകടരമാകുമെന്നുമാണ് ഡോക്ടർമാരുടെ റിപ്പോർട്ട്.

പെണ്‍കുട്ടിക്ക് സാമ്പത്തിക സഹായത്തിനായി ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റിക്ക് കത്തയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts