25 ലക്ഷം ഇൻഷുറൻസ് തുക ലഭിക്കാൻ പാമ്പിൻ വിഷം കുത്തിവച്ച് യുവതിയെ കൊന്നു

ഉത്തരാഖണ്ഡ്: ഉദ്ദം സിംഗ് നഗറില്‍ യുവതിയെ പാമ്പിന്‍ വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ നിർണായക വഴിത്തിരിവ്.

സലോണി ചൗധരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

യുവതി തന്റെ 12 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ഭർത്താവായ ശുഭം സിംഗിന് അന്യസ്ത്രീകളുമായി ബന്ധമുണ്ടെന്ന് യുവതി തന്റെ സഹോദരനെ അറിയിച്ചിരുന്നു.

ഇതിനെ തുടർന്ന് നാലുവർഷം മുൻപ് യുവതി വിവാഹമോചനത്തിനും ശ്രമിച്ചിരുന്നു.

എന്നാല്‍ വിഷയത്തില്‍ യുവതിയുടെ കുടുംബവും മറ്റ് ബന്ധുക്കളും ഇടപെടുകയും പ്രശ്‌നങ്ങള്‍ തീർക്കുകയും ആയിരുന്നു.

  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

ഇതിനുശേഷം യുവതി ഭർത്താവ് ശുഭം സിംഗിന്റെ കൂടെപ്പോകാൻ നിർബന്ധിതയായി.

ആഗസ്റ്റ് 11നാണ് സലോണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ സഹോദരനായ അജിത് സിംഗിന്റെ പരാതിയിന്മേല്‍ ഉണ്ടായ അന്വേഷണത്തിലാണ് കൊലപാതകത്തിൻറെ ചുരുള്‍ അഴിയുന്നത്.

പ്രതിയായ ശുഭം സിംഗ് സലോണിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരൻ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭാര്യയെ പാമ്പിന്‍ വിഷം കുത്തിവെച്ച്‌ കൊലപ്പെടുത്തിയത് എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 15നാണ് ശുഭം സലോണിയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

ശുഭം സിംഗ് ആയിരുന്നു നോമിനി. ശേഷം ഇയാള്‍ രണ്ട് ലക്ഷം രൂപ പ്രീമിയം തുകയായി അടയ്ക്കുകയും ചെയ്തു.

പോളിസി എടുത്ത് ഒരു മാസം പിന്നിടുന്നതിന് മുമ്ബാണ് സലോണിയെ പ്രതി കൊലപ്പെടുത്തിയത്.

ഇതോടെ ശുഭം സിംഗ്, അയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

കൂടുതല്‍ തെളിവുകള്‍ക്കായി സലോണിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts