ആമേൻ താരം നിർമൽ ബെന്നി അന്തരിച്ചു 

തിരുവനന്തപുരം: നടൻ നിർമല്‍ ബെന്നി അന്തരിച്ചു.

ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് മരണം.

നിർമാതാവ് സഞ്ജയ് പടിയൂർ ഫേസ്ബുക്കിലൂടെയാണ് മരണവിവരം അറിയിച്ചിരിക്കുന്നത്.

“പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. ആമേനിലെ കൊച്ചച്ചൻ എന്റെ “ദൂരം” സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമല്‍ ആയിരുന്നു … ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം…..പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു”- എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ ആളാണ് നിർമല്‍.

ചിത്രത്തില്‍ കൊച്ചച്ചനായിട്ടായിരുന്നു എത്തിയത്.

2012ല്‍ പുറത്തിറങ്ങിയ ‘നവാഗതർക്ക് സ്വാഗതം’ എന്ന ചിത്രത്തിലൂടെയാണ് നിർമല്‍ വെള്ളിത്തിരയില്‍ എത്തിയത്.

തുടർന്ന് ആമേൻ, ദൂരം അടക്കം അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts