നഗരത്തിൽ മാത്രം പതിനഞ്ചോളം”മൈക്രോ-കണ്ടയിൻമെന്റ്”സോണുകൾ.

ബെംഗളൂരു: പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബംഗളൂരു നഗരം മുൻപന്തിയിൽ തന്നെ തുടരുന്നു. ആയിരത്തിലധികം കേസുകളാണ് ഇന്നലെയും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ റിപ്പോർട്ട് ചെയ്ത 1039 കോവിഡ് രോഗികളിൽ 625 പേർ പുരുഷന്മാരും 414 സ്ത്രീകളുമാണ്. സംസ്ഥാനത്താകെ ഇന്നലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 1715 പേർ രോഗബാധിതരായി എന്ന കണക്കാണ്.

യലഹങ്കയിലെ ഒരു അപ്പാർട്ട്മെൻറ് കോംപ്ലക്സിൽ 15 പുതിയ കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

ദാസറഹള്ളി എട്ടാം മൈലിൽ ഒരു കെട്ടിട സമുച്ചയത്തിൽ 8 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.

ഇവ ഉൾപ്പെടെ നഗരത്തിൽ മാത്രം പതിനഞ്ചോളം തീവ്ര വ്യാപന സാധ്യതയുള്ള സമൂഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

വ്യാപന സാധ്യത കണക്കിലെടുത്ത് കൂടുതൽ രോഗബാധിതരെ കണ്ടെത്തിയ ഇടങ്ങൾ താൽക്കാലികമായി ഒറ്റപ്പെടുത്തി നിർത്തുക അല്ലാതെ പൂർണ്ണമായ ഒരു അടച്ചിടലിനെക്കുറിച്ച് തൽക്കാലം ആലോചിക്കുന്നില്ല എന്ന് മന്ത്രി അശോക് അറിയിച്ചു.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

ഭാഗികമായോ പൂർണമായോ ഉള്ള ഒരു അടച്ചിടലിനെക്കുറിച്ചും തൽക്കാലം ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രിയും കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts