ട്രെയിൻ യാത്രക്കാർക്ക് ഇനി ‘സ്വിഗ്ഗി’ രുചി; അതിനായി സ്റ്റേഷനുകളിൽ ഓടിയിറങ്ങണ്ട; സീറ്റിലിരുന്ന് പ്രിയപ്പെട്ട ഭക്ഷണം കഴിക്കാം സംഭവം ഇങ്ങനെ

ബെംഗളൂരു: തീവണ്ടി യാത്രയ്ക്കിടെ ഭക്ഷണത്തിനായി ഇനി സ്റ്റേഷനുകളിൽ ഓടിയിറങ്ങേണ്ടതില്ല. യാത്രക്കാർക്ക് ട്രെയിനിലെ സീറ്റിലിരുന്ന് തന്നെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഓർഡർ ചെയ്യാനായി പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളായ ‘ഇക്സിഗോ’ (ixigo), ‘കൺഫേം ടിക്കറ്റ്’ (ConfirmTkt) എന്നിവർ സ്വിഗ്ഗിയുമായി (Swiggy) കരാറിൽ ഏർപ്പെട്ടു. ഇതോടെ രാജ്യത്തെ 160-ലധികം സ്റ്റേഷനുകളിലായി 40,000-ത്തോളം റെസ്റ്റോറന്റുകളിൽ നിന്നുള്ള വിഭവങ്ങൾ യാത്രക്കാർക്ക് ലഭ്യമാകും.

ഓർഡർ ചെയ്യേണ്ടത് എങ്ങനെ? ഇക്സിഗോ അല്ലെങ്കിൽ കൺഫേം ടിക്കറ്റ് ആപ്പുകളിലെ ‘ഓർഡർ ഫുഡ് ഓൺ ട്രെയിൻ’ എന്ന ഓപ്ഷൻ വഴിയാണ് ഭക്ഷണം ബുക്ക് ചെയ്യേണ്ടത്. പി.എൻ.ആർ (PNR) നമ്പർ നൽകിയാൽ ട്രെയിൻ എത്തുന്ന അടുത്ത പ്രധാന സ്റ്റേഷനുകളിലെ റെസ്റ്റോറന്റുകളുടെ പട്ടിക തെളിയും. യാത്രയ്ക്ക് നാല് ദിവസം മുമ്പ് മുതലോ അല്ലെങ്കിൽ സ്റ്റേഷനിൽ എത്തുന്നതിന് 30 മിനിറ്റ് മുമ്പ് വരെയോ ഭക്ഷണം ഓർഡർ ചെയ്യാം. ഓൺലൈൻ പെയ്‌മെന്റ് പൂർത്തിയാക്കിയാൽ ഭക്ഷണം കൃത്യസമയത്ത് സീറ്റിലെത്തും. ഭക്ഷണം ഡെലിവറി ചെയ്തില്ലെങ്കിൽ മുഴുവൻ തുകയും റീഫണ്ട് നൽകുമെന്ന ഉറപ്പും സ്വിഗ്ഗി നൽകുന്നുണ്ട്.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

പ്രിയവിഭവം ബിരിയാണി; വീട്ടുകാർക്കും ഓർഡർ ചെയ്യാം ട്രെയിൻ യാത്രക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്ന വിഭവം ബിരിയാണിയാണെന്ന് സ്വിഗ്ഗി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വട പാവ്, അപ്പം, ലിറ്റി ചോഖ തുടങ്ങിയ പ്രാദേശിക വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. കൗതുകകരമായ മറ്റൊരു കാര്യം, ട്രെയിനിലെ മൊത്തം ഓർഡറുകളിൽ 14 ശതമാനവും നൽകുന്നത് വീട്ടിലിരിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ആണ്. യാത്ര ചെയ്യുന്ന തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അടുത്ത സ്റ്റേഷനിൽ ചൂടുള്ള ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇവർ സ്വിഗ്ഗി ആപ്പ് ഉപയോഗിക്കുന്നു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

യാത്രക്കാർക്ക് ഗുണനിലവാരമുള്ള ഭക്ഷണം കൃത്യസമയത്ത് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇക്സിഗോ സി.ഒ.ഒ ശ്രീപാദ് വൈദ്യ പറഞ്ഞു. ഇന്ത്യൻ റെയിൽവേയിലെ കോടിക്കണക്കിന് യാത്രക്കാർക്ക് ഈ സേവനം വലിയ ആശ്വാസമാകുമെന്ന് സ്വിഗ്ഗി വൈസ് പ്രസിഡന്റ് ദീപക് മാലുവും വ്യക്തമാക്കി. സ്വിഗ്ഗിയുടെ വിപുലമായ ഡെലിവറി ശൃംഖലയും ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളുടെ സാങ്കേതിക വിദ്യയും ഒന്നിക്കുന്നത് റെയിൽ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts