സ്കൂൾ ബസിടിച്ച് 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ബെംഗളൂരു : കലബുറഗിയിൽ സ്കൂൾ ബസിടിച്ച് 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

സംഗമേശ്വർ സ്വദേശി ശരണപ്പറെഡ്ഡിയുടെ മകൻ മനോജ് ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് വിദ്യാർഥികളുമായിവന്ന സ്കൂൾ ബസ് റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.

സംഭവസ്ഥലത്തുതന്നെ കുഞ്ഞ് മരിച്ചു.

അപകടത്തിനുശേഷം ഡ്രൈവർ ബസ് നിർത്തി ഓടിരക്ഷപ്പെട്ടു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ഇതോടെ രോഷാകുലരായ നാട്ടുകാർ ബസ് അടിച്ചുതകർത്തു.

പിന്നീട് പോലീസെത്തിയാണ് നാട്ടുകാരെ അനുനയിപ്പിച്ചത്.

ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എ. ചന്ദ്രപ്പ, അസിസ്റ്റന്റ് കമ്മിഷണർ ഇസ്മയിൽ ഖാജ തുടങ്ങിയവർ സ്ഥലത്തെത്തി.

ബസ് അതിവേഗതയിലായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.

സംഭവത്തിൽ കലബുറഗി ടൗൺ ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts