മൈസൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

മലപ്പുറം: മൈസൂരു സ്വദേശിയെ തലക്കടിച്ച്‌ പുഴയില്‍ തള്ളി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി.

മൈസൂരു സ്വദേശിയായ മുബാറകിനെ (46) കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂര്‍ തൈവിളാകത്ത് മേലേവീട്ടില്‍ മജീഷ് എന്ന ഷിജുവിനെയാണ് (38) മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

2022 മാര്‍ച്ച്‌ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

20 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ മുബാറക് നിലമ്പൂർ സ്വദേശിനിയെ വിവാഹം കഴിച്ച്‌ ഭാര്യവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

സംഭവദിവസം പ്രതിയും പ്രതിയുടെ കൂട്ടുകാരിയും മുബാറക്കും ചാലിയാര്‍ പുഴയിലെ വീരാഡൂര്‍ കടവിലിരുന്ന് മദ്യപിച്ചു.

മദ്യലഹരിയില്‍, മജീഷിന്റെ കൂട്ടുകാരിയെ തന്റെ ഇംഗിതത്തിന് വിട്ടുതരണമെന്ന് മുബാറക് ആവശ്യപ്പെട്ടതോടെ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.

വഴക്കിനിടെ മജീഷ് വടികൊണ്ട് മുബാറക്കിന്റെ തലക്കടിക്കുകയും അടിയേറ്റ് വീണ മുബാറക്കിനെ പുഴയിലേക്കെറിയുകയുമായിരുന്നു.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

പിറ്റേന്ന് മൃതദേഹം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതിയെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts