വൈസ്മെൻ ഇൻറർനാഷണൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇൻഡ്യ റീജിയൻ സോൺ ഒന്നിന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഹെന്നുർ ബനസവാടി കോസ്മോപൊളിറ്റൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

ഡ്രീം ഇന്ത്യ നെറ്റ് വർക്ക് ഡയറക്ടർ ഫാദർ എഡ്വേർഡ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇന്ത്യ റീജണൽ ഡയറക്ടർ വൈസ് മെൻ തോമസ് ജെ ബിജു മുഖ്യാതിഥി ആയി.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

സോൺ വൺ ലെഫ്റ്റനൻറ് റീജണൽ ഡയറക്റ്റർ കേണൽ എ. കെ. റപ്പായി, ബെംഗളൂരു ഡിസ്ട്രിക്ട് -1 ഡിസ്ട്രിക്ട് ഗവർണർ എൽവിസ് ഗോട്ട്ഫ്രഡ്, ബെംഗളൂരു ഡിസ്ട്രിക്ട് -2 ഡിസ്ട്രിക്ട് ഗവർണർ ബിജു ജോസഫ്, കോഡിനേറ്റർ മാരായ ടി. എ. ജോർജുകുട്ടി, അഡ്വ . ഷിജു എബ്രഹാം വർഗീസ് എന്നിവരും , ഡിസ്ട്രിക്ട് സെക്രട്ടറിമാരായ സുമോജ് മാത്യു, ബിജു വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഡ്രീം ഇന്ത്യ നെറ്റ് വർക്ക് നടത്തുന്ന ചിൽഡ്രൻസ് ഹോമിലെ മുപ്പതോളം കുട്ടികൾ ഈ പരിപാടിയിൽ പ്രത്യേക അതിഥികൾ ആയിരുന്നു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

വിവിധ കലാപരിപാടികളും , മത്സരങ്ങളും അരങ്ങേറി.

വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
[masterslider id="10"]

Related posts