മരിച്ചു പോയ മകനെ ഉപ്പിലിട്ട് വച്ച് മാതാപിതാക്കൾ

ബെംഗളൂരു : മുങ്ങി മരിച്ച 10 വയസുകാരന്‍ മകനെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ ഉപ്പിലിട്ട് കിടത്തി.

കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിര്‍വാര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. സുരേഷ് എന്ന കുട്ടിയാണ് കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം വീടിനു അടുത്തുള്ള കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്.

മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാപിതാക്കള്‍ ഓടിയെത്തി മൃതദേഹം കൊണ്ടുപോയി. മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ടാല്‍ ആള്‍ വീണ്ടും ജീവിതത്തിലേക്ക് വരുമെന്ന് പറയുന്ന ഒരു ക്ലിപ് അവര്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഉടനെ അഞ്ച് ചാക്ക് ഉപ്പ് വാങ്ങി കുട്ടിയുടെ തലയൊഴികെ ഉപ്പ് കൊണ്ട് മൂടുകയും ആയിരുന്നുവെന്ന് റിപോർട്ടുകൾ പറയുന്നു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

അവര്‍ ആറുമണിക്കൂര്‍ കാത്തിരുന്നെങ്കിലും കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. അതിനിടെ ചില ഗ്രാമവാസികള്‍ നല്‍കിയ വിവരമനുസരിച്ച്‌ പോലീസും ഡോക്ടര്‍മാരും ഗ്രാമത്തിലെത്തി. കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഒടുവില്‍ മകന്‍ തിരിച്ചുവരില്ലെന്ന സത്യം മാതാപിതാക്കള്‍ അംഗീകരിച്ച്‌ അന്ത്യകര്‍മങ്ങള്‍ നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts