ബെംഗളൂരു – കണ്ണൂർ എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

ബെംഗളൂരു: മംഗളൂരു വഴിയുള്ള കെ.എസ്.ആർ ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസിൽ സെപ്റ്റംബർ 13 മുതൽ രണ്ടു കൊച്ചുകൾ വർധിപ്പിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

ഒരു തേഡ് ടയർ എ.സി. കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് പുതുതായി അനുവദിച്ചത്.

കണ്ണൂർ-കെ.എസ്. ആർ ബെംഗളൂരു എക്‌സ്‌പ്രസിൽ സെപ്റ്റംബർ 14 മുതൽ കോച്ച്‌ വർധന നിലവിൽ വരും. ബെംഗളൂരു- കണ്ണൂർ റൂട്ടിലെ രാത്രികാല ട്രെയിനായ കണ്ണൂർ എക്സ്പ്രെസിലെ ആകെ കൊച്ചുകളുടെ എണ്ണം 18 ആയി. ഒരു എ.സി. 2 ടയർ, രണ്ട് എ.സി. 3 ടയർ, ഒമ്പത് സ്ലീപ്പർ കൊച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts