ബെംഗളൂരു – കണ്ണൂർ എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

ബെംഗളൂരു: മംഗളൂരു വഴിയുള്ള കെ.എസ്.ആർ ബെംഗളൂരു-കണ്ണൂർ എക്‌സ്‌പ്രസിൽ സെപ്റ്റംബർ 13 മുതൽ രണ്ടു കൊച്ചുകൾ വർധിപ്പിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ഒരു തേഡ് ടയർ എ.സി. കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് പുതുതായി അനുവദിച്ചത്. കണ്ണൂർ-കെ.എസ്. ആർ ബെംഗളൂരു എക്‌സ്‌പ്രസിൽ സെപ്റ്റംബർ 14 മുതൽ കോച്ച്‌ വർധന നിലവിൽ വരും. ബെംഗളൂരു- കണ്ണൂർ റൂട്ടിലെ രാത്രികാല ട്രെയിനായ കണ്ണൂർ എക്സ്പ്രെസിലെ ആകെ കൊച്ചുകളുടെ എണ്ണം 18 ആയി. ഒരു എ.സി. 2 ടയർ, രണ്ട് എ.സി. 3 ടയർ, ഒമ്പത് സ്ലീപ്പർ കൊച്ചുകൾ,…

Read More

ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മലബാറിലേക്ക് 3 പുതിയ ട്രെയിനുകൾ

ബെംഗളൂരു: യാത്രക്കാർക്ക് വലിയ ആശ്വാസമായി മംഗലാപുരം-രാമേശ്വരം എക്‌സ്‌പ്രസ് ഉൾപ്പെടെ മൂന്ന് പുതിയ ട്രെയിനുകൾ കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് അനുവദിച്ചു. 16512/11, ബെംഗളൂരു-മംഗലാപുരം-കണ്ണൂർ എക്‌സ്‌പ്രസ് കോഴിക്കോട് വരെയും 16610 മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രസ് പാലക്കാട് വരെയും സർവീസ് നടത്തുമെന്ന് എംകെ രാഘവൻ എംപി അറിയിച്ചു. അതേസമയം, കോഴിക്കോട്ടേക്ക് അനുവദിച്ച പുതിയ ട്രെയിനാണ് മംഗളൂരു-രാമേശ്വരം എക്‌സ്പ്രസ്. ബെംഗളൂരുവിൽ ചേർന്ന ഇന്ത്യൻ റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ 16528 കണ്ണൂർ-യശ്വന്ത്പൂർ ജംഗ്ഷൻ എക്‌സ്പ്രസ് ആണ് മലബാറിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് സർവീസ് നടത്തുന്ന ഏക പാസഞ്ചർ ട്രെയിൻ. …

Read More
Click Here to Follow Us