ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മലബാറിലേക്ക് 3 പുതിയ ട്രെയിനുകൾ

ബെംഗളൂരു: യാത്രക്കാർക്ക് വലിയ ആശ്വാസമായി മംഗലാപുരം-രാമേശ്വരം എക്‌സ്‌പ്രസ് ഉൾപ്പെടെ മൂന്ന് പുതിയ ട്രെയിനുകൾ കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് അനുവദിച്ചു.

  • 16512/11, ബെംഗളൂരു-മംഗലാപുരം-കണ്ണൂർ എക്‌സ്‌പ്രസ് കോഴിക്കോട് വരെയും
  • 16610 മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രസ് പാലക്കാട് വരെയും സർവീസ് നടത്തുമെന്ന് എംകെ രാഘവൻ എംപി അറിയിച്ചു.

അതേസമയം, കോഴിക്കോട്ടേക്ക് അനുവദിച്ച പുതിയ ട്രെയിനാണ് മംഗളൂരു-രാമേശ്വരം എക്‌സ്പ്രസ്. ബെംഗളൂരുവിൽ ചേർന്ന ഇന്ത്യൻ റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

നിലവിൽ 16528 കണ്ണൂർ-യശ്വന്ത്പൂർ ജംഗ്ഷൻ എക്‌സ്പ്രസ് ആണ് മലബാറിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് സർവീസ് നടത്തുന്ന ഏക പാസഞ്ചർ ട്രെയിൻ.  എന്നാൽ ബെംഗളൂരു-മംഗലാപുരം-കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് കോഴിക്കോട് നിന്നുള്ള യാത്രക്കാർക്കും പ്രയോജനപ്പെടും.

കോഴിക്കോട് നിന്ന് സർവീസ് വേണമെന്ന് യാത്രക്കാർ വർഷങ്ങളായി ആവശ്യപെട്ടിരുന്നതാണെങ്കിലും പ്ലാറ്റ്‌ഫോം സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സതേൺ റെയിൽവേ സർവീസ് നടത്താൻ മടിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts