കർണാടകയിൽ കോവിഡ് വാക്സിന്റെ അപര്യാപ്‌തത.

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ വാക്സിന്റെ അപര്യാപ്തത സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നു .

അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിലായി  12 ലക്ഷം ഡോസുകൾ സംസ്ഥാനത്ത്എത്തിയില്ലെങ്കിൽ വാക്സിനേഷൻ താത്കാലികമായി നിർത്തിവെക്കേണ്ടി വരുന്നതാണ്.

ബി ബി എം പി യിൽ നിലവിലുള്ള വാക്സിൻ ഡോസുകൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കാനുള്ള സാധ്യതയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.

ബെംഗളൂരുവിലെ  പല ആശുപത്രികളിലും വാക്സിന്റെ അപര്യാപ്തത നിലവിൽ ഉണ്ട് . ബി ബി എം പി വാക്സിൻ എത്തിച്ചുകൊടുക്കാത്തതിനാൽ  പല ഇടങ്ങളിൽ നിന്നും വാക്സിൻ എടുക്കാൻ എത്തിയ മുതിർന്ന പൗരന്മാരെ തിരിച്ചയച്ചു.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

സംസ്ഥാനത്ത് 3 ലക്ഷം ആളുകൾക്ക് പ്രതിദിനം വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തെ വാക്സിന്റെ നിലവിലെ അപര്യാപ്തത പ്രതികൂലമായി ബാധിച്ചിട്ടുണ്ട് .

കോവിഷീൽഡ് വാക്സിന്റെ 12 ലക്ഷം ഡോസുകൾ ആഴ്ചയിൽ തന്നെ സംസ്ഥാനത്തേക്ക് എത്തുന്നതാണെന്ന് ഹെൽത്ത് കമ്മീഷണർ ത്രിലോക് ചന്ദ്ര അറിയിച്ചു. 3.9 ലക്ഷംകോവാക്സിൻ ഡോസുകൾ അടക്കം 31 ലക്ഷം കോവിഡ് 19 വാക്സിൻ ഡോസുകൾ ആണ് ഇത് വരെ ആയി സംസ്ഥാനത്ത് എത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts