ബെംഗളൂരു: സ്മാർട്ട് സിറ്റി പ്രോജക്ട് നൽകുന്ന ധനസഹായത്തോടെ നാഷണൽ തെർമൽ പവർ കോർപ്പറേഷനും ജെ ബി എം ഗ്രൂപ്പും സംയുക്തമായി കരസ്ഥമാക്കിയ ഉടമ്പടിയുടെ ആദ്യഗഡു ഇലക്ട്രിക് ബസുകൾ ഏപ്രിൽ മാസം അവസാന വാരത്തോടെ നിരത്തിലിറങ്ങും എന്ന് ബിഎംടിസി വക്താവ് അറിയിച്ചു.
90 ഇലക്ട്രിക്കൽ ബസ്സുകൾ നൽകാനുള്ള ഉടമ്പടിയാണ് കമ്പനി കരസ്ഥമാക്കിയിരിക്കുന്നത്.
ഇതോടൊപ്പം തന്നെ 300 ഇലക്ട്രിക് ബസുകൾ കോൺട്രാക്ട് അടിസ്ഥാനത്തിൽ നിരത്തിലിറക്കാൻ ബിഎംടിസി പദ്ധതിയിട്ടിരുന്നു.
നഗരത്തിലെ ബസ് യാത്രക്കാരെ മെട്രോ സ്റ്റേഷനുകളിലേക്ക് എത്തിക്കുന്ന ഒരു കിലോമീറ്റർ ദൂര സർവീസുകൾക്കാണ് 10 മീറ്റർ നീളം വരുന്ന ആദ്യഗഡു ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുക എന്ന് ട്രാൻസ്പോർട്ട് പ്രിൻസിപ്പാൾ സെക്രട്ടറി അഞ്ജും പർവേസ് അറിയിച്ചു.
ഒരുവർഷത്തിനുള്ളിൽ ബസ് നിർമാണം പൂർത്തിയാക്കുമെന്നാണ് കോൺട്രാക്ട് വ്യവസ്ഥ ചെയ്യുന്നതെങ്കിലും അടുത്ത ആറു മാസത്തിനുള്ളിൽ തന്നെ മുഴുവൻ ബസ്സുകളുടെ നിർമ്മാണവും പൂർത്തീകരിക്കാൻ ആകും എന്ന് കമ്പനി വക്താവ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.