ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തിൽ ​ബെംഗളൂരു എഫ്‌സി നോർത്ത് ഈസ്റ്റ് മത്സരം സമനിലയില്‍

ബെംഗളൂരു: ഐ.എസ്.എല്ലിലെ രണ്ടാം മത്സരത്തിൽ ​ബെംഗളൂരു എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയില്‍. മലയാളി താരം ആഷിഖ് കുരുണിയൻ ബെംഗളൂരുവിന്റെ ജഴ്സിയിൽ അരങ്ങേറി. ആക്രമണ, പ്രത്യാക്രമണങ്ങള്‍ കണ്ട വാശിയേറിയ പോരാട്ടത്തില്‍ ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് സമനിലയിൽ തളയ്ക്കാനായി. ബെംഗളൂവായിരുന്നു കളിയില്‍ ഒരുപടി മുന്നില്‍ നിന്നതെങ്കിലും കൗണ്ടര്‍ അറ്റാക്കുകളിലൂടെ നോര്‍ത്ത് ഈസ്റ്റും തങ്ങളുടെ സാന്നിധ്യമറിയിച്ചു. ഇരുടീമുകളും നിരവധി ഗോളവസരങ്ങളാണ് പാഴാക്കിയത്. വിങ് ബാക്ക് ആയി കളിച്ച മലയാളി താരം ആഷിഖ് ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.…

Read More

മോഹൻ ലാലിന്റെ ഏറ്റവും പുതിയ ചിത്രം”ബിഗ് ബ്രദറി”ന്റെ ചിത്രീകരണം നഗരത്തിൽ പുരോഗമിക്കുന്നു;സൂപ്പർ സംവിധായകൻ സിദ്ധിക്ക് ബെംഗളൂരു വാർത്തക്ക് നൽകിയ പ്രത്യേക അഭിമുഖം ഇവിടെ കാണാം.

ബെംഗളൂരു : മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഹിറ്റുകൾ മാത്രം സമ്മാനിച്ച സൂപ്പർ സംവിധായകൻ സിദ്ധിക്ക് അണിയിച്ചൊരുക്കുന്ന അടുത്ത സിനിമയായ ബിഗ് ബ്രദറിന്റെ ചിത്രീകരണം നഗരത്തിൽ പുരോഗമിക്കുന്നു. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും. ബെംഗളൂരുവിന്റെ പശ്ചാത്തലത്തിൽ ആണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്, ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് നമ്മ ബെംഗളൂരുവിലാണ്. എച്ച് എം ടി ,ഫ്രീഡം പാർക്ക്, കബ്ബൺ പാർക്ക്, ഹൊസ്കോട്ടെ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഈ നഗരത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ എല്ലാ മലയാള സിനിമയും വൻ ഹിറ്റുകളായി…

Read More

മലയാളി ട്രെയിൻ തട്ടി മരിച്ചു.

ബെംഗളൂരു : 40 വർഷത്തോളമായി നഗരത്തിൽ ജീവിക്കുന്ന,എം.ഇ.എസ് റോഡ് ബാഹുബലി നഗറിൽ ശ്രീദേവി കോപൗണ്ടിൽ താമസിക്കുന്ന വിശ്വനാഥൻ(59) ഗോകുലയിൽ വച്ച് ട്രയിൻ തട്ടി മരിച്ചു. പത്നി – പ്രേമാവതി , മകൻ – പ്രശാന്ത്(പ്രൈവറ്റ് കമ്പനിയിൽ ടെക്നിഷൻ) ,സഹോദരങ്ങൾ സുകുമാരൻ , വല്ലപ്പുഴ ചന്ദ്രശേഖരൻ ,പരേതനായ ബാലകൃഷ്ണൻ ,പ്രഭാവതി ,രാജലക്ഷ്മി ,സൂര്യനാരായണൻ ,പുരുഷോത്തമൻ ,ശവസംസ്ക്കാരം പീനിയ എസ്.ആർ.എസ് റോഡിലെ വൈദ്യുതി സ്മശാനത്തിൽ നാളെ രാവിലെ 11 മണിക്ക് നടക്കും. പാലക്കാട് – വല്ലപ്പുഴ -പുല്ലാനൂര് തറവാട്ടിൽ കൃഷ്ണൻകുട്ടി നായരുടെയും – അമ്മാളു അമ്മയുടെയും മകനാണ് വിശ്വനാഥൻ.

Read More

വിദ്യാർഥികളുടെ തലയിൽ കാർഡ്ബോർഡ് പെട്ടി വെച്ച സംഭവം; കോളേജ് അടച്ചുപൂട്ടുന്നു!!

ബെംഗളൂരു: വിദ്യാർഥികളുടെ തലയിൽ കോപ്പിയടി തടയാൻ കാർഡ്ബോർഡ് പെട്ടി ധരിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവത്തിൽ ഹാവേരി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജിനെതിരെ നടപടി. അടുത്ത അധ്യയന വർഷം മുതൽ കോളേജ് അടച്ചുപൂട്ടാൻ കലക്ടർ നിർദേശിച്ചു. വിദ്യാർഥികൾക്കു മറ്റു കോളജുകളിൽ അവസരം ഒരുക്കും. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളജിന് അടിസ്ഥാന സൗകര്യമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കോപ്പിയടി തടയാൻ വേണ്ടി എന്നാണ് കോളേജ് അധികൃതർ വിശദീകരണം നൽകിയിരിക്കുന്നത്. രണ്ടുവരി ക്ഷമാപണ കത്തിൽ ചൈനയിലും ജപ്പാനിലും ഇത്തരത്തിൽ പരീക്ഷ എഴുതിക്കാറുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.

Read More

‘നമ്മ മെട്രോ’ യത്രക്കാരുടെ എണ്ണം വർധിക്കുന്നു; ഇതുവരെ സഞ്ചരിച്ചത് 41.5 കോടി യാത്രക്കാർ!!

ബെംഗളൂരു: ‘നമ്മ മെട്രോ’ യത്രക്കാരുടെ എണ്ണം വർധിക്കുന്നു; പ്രവർത്തനം തുടങ്ങി ഒമ്പതുവർഷം പിന്നിടുമ്പോൾ ഇതുവരെ സഞ്ചരിച്ചത് 41.5 കോടി യാത്രക്കാർ!! മെട്രോയുടെ ചരിത്രത്തിൽ ഏറ്റവുംകൂടുതൽ യാത്രക്കാർ ഒരു ദിവസം മെട്രോ ട്രെയിനുകളിൽ സഞ്ചരിച്ചത് ഈ വർഷമാണ്. ഒക്‌ടോബർ നാലിന് 4,64,649 യാത്രക്കാർ മെട്രോയെ ഉപയോഗപ്പെടുത്തി. ദിവസം അഞ്ചുലക്ഷത്തോളം യാത്രക്കാരെന്ന പ്രഖ്യാപിതലക്ഷ്യം ഉടൻ കൈവരിക്കാൻ കഴിയുമെന്നാണ് ബി.എം.ആർ.സി.എല്ലിന്റെ പ്രതീക്ഷ. മുൻവർഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിലും ഈ വർഷം കാര്യമായ വർധനയുണ്ടായി. 2018-19 സാമ്പത്തിക വർഷം 355 കോടി രൂപയാണ് വരുമാനം ലഭിച്ചത്. മുൻവർഷം ഇത് 281 കോടിയായിരുന്നു.…

Read More

വാഹനാപകടത്തിൽ മലയാളി മരിച്ചു.

ബെംഗളൂരു : ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജാലഹള്ളി കെ.എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയായ സുരേഷ് വർമ്മ (60) അന്തരിച്ചു. സർജാപുരയിലെ അമൃത കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ജോലി ചെയ്യുകയായിരുന്നു. മത്തിക്കരെ മുത്യാല നഗറിൽ താമസിക്കുന്ന വർമ്മ പാലക്കാട് വടക്കഞ്ചേരി സ്വദേശിയാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിയോടെ ഹെബ്ബാളിൽ വച്ച് നടക്കും. ഭാര്യ : തങ്കമ്മ, മക്കൾ: ഗണേഷ്, ഐശ്വര്യ.

Read More

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം “മാൽഗുഡി ഡേയ്സ്” ഇനി കന്നഡയിലും.

ബെംഗളൂരു : 80കളിലെ ദൂരദർശൻ ആരാധകരിൽ ഇപ്പോഴും ഗൃഹാതുരത്വം നിറക്കുന്ന ഓർമകൾ സമ്മാനിക്കുന്ന “മാൽഗുഡി ഡേയ്സ്” ടെലിവിഷൻ പരമ്പര ഇനി കന്നഡയിലും കാണാം. ഹരിവു ക്രിയേഷൻസ് ലിമിറ്റഡ് ആണ് ഒരു കാലത്ത് സൂപ്പർ ഹിറ്റ് ആയ പരമ്പര കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരനായ ആർ.കെ.ലക്ഷ്മണിന്റെ ഇതേ പേരിലുള്ള കഥയാണ് പരമ്പരയായി രൂപപ്പെട്ടത്, അനുഗ്രഹീത കലാകാരനും സിനിമാ തീയേറ്റർ ആർട്ടിസ്റ്റുമായ ശങ്കർ നാഗ് ആണ് ഈ പരമ്പര സംവിധാനം ചെയ്തത്. ശങ്കർ നാഗിന്റെ സഹോദരനായ അനന്ത് നാഗ്, ഗിരീഷ് കർണാട് തുടങ്ങിയ വലിയ താര…

Read More
Click Here to Follow Us