നാട്ടിലേക്ക് പോയ മലയാളി യുവാവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി 

ബെംഗളൂരു: നാട്ടിലേക്കെന്ന് പറഞ്ഞ് പോയ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ.

കഴിഞ്ഞ മാസം 22ന് കേരളത്തിലേക്ക് പോയ ഭർത്താവ് രഞ്ജിത്തിനെ കാണാനില്ലെന്നാണ് യുവതിയുടെ പരാതി.

തന്റെ ഭർത്താവിനെ കണ്ടെത്തി തരണമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

39കാരിയായ പി ഹിതാണ് ഭർത്താവ് രഞ്ജിത്ത് വിആറിനെ കാണാനില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്.

തൃശൂരിലേക്കാണ് ഇയാൾ യാത്ര പുറപ്പെട്ടത്.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഭർത്താവ് രഞ്ജിത്തിനെ മെട്രോ സ്‌റ്റേഷനില്‍ ഇറക്കി വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

ബസ് കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞ് ഒരിയ്ക്കല്‍ വിളിച്ചെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല.

രഞ്ജിത്തിന് ഉത്കണ്ഠയും വിഷാദവും ഉണ്ടായിരുന്നുവെന്നും അതിനായി മരുന്ന് കഴിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

അന്വേഷണത്തില്‍ ഇയാളുടെ മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്തതായി കണ്ടെത്തി.

ഇയാളുടെ കോള്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ അവസാനമായി പുതുച്ചേരിയില്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

കാണാതാകുന്നതിന് ഒരു ദിവസം മുമ്പ് , തൻ്റെ വിഷാദം മൂലം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതില്‍ ക്ഷമാപണം നടത്തി രഞ്ജിത്ത് ഭാര്യ ഹിതയ്ക്ക് ഇ-മെയില്‍ അയച്ചിരുന്നു.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

അതേസമയം, രഞ്ജിത്ത് പുതുച്ചേരിയില്‍ എത്തിയതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts