പാൽ വില വർധിപ്പിക്കണമെന്ന് കെ എം എഫ്; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതിസന്ധിയിൽ

ബെംഗളൂരു: പാൽ വില ലിറ്ററിന് മൂന്ന് രൂപ കൂട്ടണമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇതോടെ നെയ്യ്, വെണ്ണ, തൈര്, മോര് എന്നിവയുൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളുടെ വിലയും വർധിക്കുമെന്നാണ് കരുതുന്നത്. നിരക്ക് വർദ്ധനയ്ക്കായി കെഎംഎഫ് ആവർത്തിച്ചുള്ള അപേക്ഷകൾ നൽകുന്ന ആവശ്യം പുതിയതല്ല. കർണാടകയിൽ 14,300 ക്ഷീര സഹകരണ സംഘങ്ങളിലേക്ക് പാൽ വിതരണം ചെയ്യുന്ന 27 ലക്ഷത്തിലധികം ക്ഷീരകർഷകരുണ്ട്. പ്രതിദിനം 88 ലക്ഷം ലിറ്റർ പാലാണ് ഇവർ വിതരണം ചെയ്യുന്നത്, ഇതിനുപുറമെ അയൽ സംസ്ഥാനങ്ങളിലേക്കും പാൽ അയയ്ക്കുന്നുണ്ട് . ഏതാനും ആഴ്ചകൾക്ക് മുമ്പ്…

Read More

‌പാൽവില വർധിപ്പിക്കില്ല; ഉറപ്പ് നൽകി മുഖ്യമന്ത്രി

ബെം​ഗളുരു; സംസ്ഥാനത്ത് പാൽവില ഉയർത്തില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കർണ്ണാടക മിൽക്ക് ഫെ‍ഡറേഷൻ പാൽവില 3 രൂപ വർധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ലിറ്ററിന് 2 രൂപ വർധനവ് വരുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് വില വർധിപ്പിച്ചത്. ക്ഷീര കർഷകർക്ക് സംഭരണത്തിനുള്ള അധിക വില നൽകേണ്ടി വരുന്നുണ്ട്. ഇത്തരത്തിൽ അധിക വില നൽകുന്നതിനാണ് പാൽ വിലയിൽ വർധനവ് വേണമെന്ന് കെഎംഎഫ് ആവശ്യപ്പെട്ടത്.

Read More

കർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാൻ 100 കോടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെം​ഗളുരു; കർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാനായി 100 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കെഎംഎഫിന്റെ പത്ത് പുതിയ പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കവെയാണ് ഇക്കാര്യങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്. ക്ഷീര കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതടക്കമുള്ള വിപുലമായ പദ്ധതികളാണ് ഇവയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ഹാസനിൽ കാലിത്തീറ്റ സംഭരണം, രാമന​ഗരയിൽ പാൽപ്പൊടി നിർമ്മാണ യൂണിറ്റ്, തൂമക്കുരു, ധർവാട് എന്നിവിടങ്ങളിൽ കാലിത്തീറ്റ നിർമ്മാണ പ്ലാന്റ് , ബെം​ഗളുരുവിൽ സെൻട്രൽ ടെസ്റ്റിംങ് ലാബ് എന്നിവയാണ് പുത്തൻ പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയത്.

Read More

നന്ദിനി ബ്രാൻഡിൽ കെഎംഎഫ് ഐസ്ക്രീം പാർലർ തുറക്കുന്നു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാൽ സഹകരണ സംഘമായ കർണാടക മിൽക്ക് ഫെഡറേഷൻ(കെഎംഎഫ്) നന്ദിനി ബ്രാൻഡിന് കീഴിൽ ഉയർന്ന നിലവാരത്തോട് കൂടിയ ആദ്യത്തെ ഐസ്ക്രീം പാർലർ തുറന്നു. മല്ലേശ്വരത്തെ മന്ത്രി സ്ക്വയർ മാളിലെ നന്ദിനി കഫേ മൂ ‌ഔട്ട്ലെറ്റ് ശനിയാഴ്ച്ച കെഎംഎഫ് മാനേജിംഗ് ഡയറക്ടർ ബി സി സതീഷ്, ഡയറക്ടർ (മാർക്കറ്റിംഗ്) മൃത്യുഞ്ജയ കുൽക്കർണി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കെഎംഎഫ് നന്ദിനി കഫെ മൂ ഔട്ട്ലെറ്റ്  നന്ദിനി ബ്രാന്റിനെ പരിപോഷിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടിയാണ് ഉയർന്ന നിലവാരമുള്ള ഐസ് ക്രീം സ്കൂപ്പിംഗ് പാർലറുകൾ സ്ഥാപിച്ചത്. കഫേ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള…

Read More
Click Here to Follow Us