“കള്ളൻ കപ്പലിൽ തന്നെ”അവസരങ്ങൾ വെള്ളി തളികയിൽ വച്ച് നീട്ടിയിട്ടും ഉപയോഗിക്കാതെ കേരള ആർടിസി; കർണാടകയിലേക്ക് 250 താൽക്കാലിക പെർമിറ്റ് ഓടിക്കാനുള്ള സൗകര്യം ഉപയോഗിക്കുന്നില്ല.

ബെംഗളൂരു : സ്വന്തം കയ്യിലെ കാശ് മുടക്കി സ്വകാര്യ ബസുകാരന്റെ അവമതിപ്പും മർദ്ദനവും ഏൽക്കേണ്ടി വരുന്ന ഏതൊരു ബെംഗളൂരു മലയാളിയും ചിന്തിക്കുന്നുണ്ടാവും നമ്മുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകുന്ന പൊതുമേഖലാ സ്ഥാപനം നല്ല സർവ്വീസുകൾ നടത്തുകയാണെങ്കിൽ നമ്മൾ ഇത്രയും കഷ്ടപ്പെടേണ്ടത് ഉണ്ടോ ?എന്നാൽ ഏറ്റവും പുതിയ വാർത്തകൾ പ്രകാരം അവസരങ്ങൾ ഉണ്ടായിട്ടും അത് വിനിയോഗിക്കുന്നില്ല എന്നതാണ്.

കർണാടകയും കേരളവും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം കേരള ആർടിസിക്ക് കർണാടകത്തിലൂടെ 4420 കിലോമീറ്റർ ദൂരം സർവീസ് നടത്താൻ കഴിയും.എന്നാൽ കേരളം സർവ്വീസ് നടത്താൻ താൽപര്യം കാണിച്ചില്ലെന്ന് കർണാടക ആർ ടി സി അറിയിച്ചു.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

2017 ജുലൈയിൽ ആലപ്പുഴയിൽ നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് സപ്ലിമെൻററി കരാറിൽ ഇരു സംസ്ഥാനങ്ങളും ഒപ്പുവച്ചത്.

പത്തനം തിട്ട -ബെംഗളുരു, തിരുവനന്തപുരം – കുന്ദപുര, കോട്ടയം – കുന്ദാപുര, എറണാകുളം – മണിപ്പാൽ,ഗുരുവായൂർ-കൊല്ലൂർ റൂട്ടുകളിൽ സർവ്വീസ് നടത്താൻ കേരളം  അനുമതി നൽകിയിരുന്നു.

കൂടെ പ്രതിവർഷം പ്രത്യേക പെർമിറ്റിൽ ഓടുന്ന 250 ബസുകൾക്ക് നികുതിയിളവ് നൽകാനും ധാരണയായിരുന്നു.എന്നാൽ ഇതുവരെയായി കേരള ആർടിസിക്ക് സ്വന്തം റൂട്ടുകൾ നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല, ഇതു കാരണം കർണാടകയും സർവ്വീസ് നടത്തുന്നില്ല.

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

250 ബസ് താൽക്കാലിക പെർമിറ്റിൽ ഓടിക്കാമെന്ന സൗകര്യവും കേരള പ്രയോജനപ്പെടുത്തിയിട്ടില്ല.

കേരള ആർ ടി സി ഈ സർവീസുകൾ നടത്തിയിരുന്നെങ്കിൽ ഇന്ന് സ്വകാര്യ ബസുകളുടെ ചൂഷണത്തിൽ നിന്ന് ഒരു പരിധി വരെ അറുതി ലഭിക്കും. ആധുനിക സൗകര്യത്തോട് കൂടിയ പ്രീമിയം വിഭാഗത്തിൽ പെട്ട കൂടുതൽ ബസുകൾ ഇല്ലാത്തതാണ് കേരള ആർ ടി സി യുടെ പ്രശ്നം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts