മുഖ്യമന്ത്രിയുടെ മകന്‍ നിഖിലിന് തോല്‍വി ഉറപ്പെന്ന് ഇന്‍റലിജന്‍സ്;രാഷ്ട്രീയത്തിലെ മൂന്നാം തലമുറ മുളയിലേ കരിഞ്ഞുപോകുമോ എന്ന് ഭയപ്പെട്ട് കുമാരസ്വാമി.

ബെംഗളൂരു : മണ്ഡ്യയിലെ ജനതാദള്‍ എസ് -കോണ്‍ഗ്രസ്‌ സംയുക്ത സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുടെ മകനും സിനിമാ താരവുമായ നിഖില്‍ ഗൌഡ പരാജയപ്പെടുമെന്ന് കര്‍ണാടക ഇന്‍റലിജന്‍സ് വിഭാഗത്തിന്റെ വിലയിരുത്തല്‍.

ബി ജെ പി പിന്തുണയോടെ മത്സരിക്കുന്ന സുമലത അംബരീഷ് രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നാണ് ഇന്‍റലിജന്‍സിന്‍റെ നിഗമനം.ജെ  എസ്സിന്റെ കണക്കെടുപ്പിലും ജയം ഉറപ്പില്ല.

മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും കന്നഡ സൂപ്പര്‍ താരവുമായിരുന്ന അന്തരിച്ച നടന്‍ അംബരീഷിന്റെ ജന്മനാടായ മദ്ദൂരില്‍ സുമലത വന്‍ മുന്നേറ്റം നടത്തുമെന്ന് ഇന്‍റലിജന്‍സ് കണക്കുകൂട്ടല്‍.മണ്ഡ്യ ,മലവള്ളി നിയമസഭ മണ്ഡലങ്ങളും സുമലതക്ക് ഒപം നില്‍ക്കും.

  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

ഈ മണ്ഡലങ്ങളിലെ ജെ ഡി എസ് എം എല്‍ എ മാരെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മുന്നോട്ട് വന്നിരുന്നു.ഈ ലോകസഭ മണ്ഡലത്തിലെ എല്ലാ നിയമസഭ സീറ്റുകളും ജെ ഡി എസ്സിന്റെ കയ്യില്‍ ആണ്.ഇവിടെ പരാജയം ഉണ്ടാവുകയാണെങ്കില്‍ അത് പാര്‍ട്ടിയെ ചെറുതായി ഒന്നും അല്ല ഉലക്കാന്‍ പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ. മാർക്കറ്റിന് സമീപം തീപിടുത്തം!
[masterslider id="10"]

Related posts

Click Here to Follow Us