ഒരു വർഷത്തിന് ശേഷം മോർച്ചറിയിൽ കൊവിഡ് ബാധിതരായ 2 പേരുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിലെ രാജാജിനഗറിലെ ഇഎസ്‌ഐ ആശുപത്രി മോർച്ചറിയിൽ മരിച്ച രണ്ട് കോവിഡ് -19 രോഗികളുടെ മൃതദേഹങ്ങൾ 15 മാസത്തിന് ശേഷം കണ്ടെത്തി.

മരിച്ചവരിൽ ഒരാളുടെ കുടുംബവും ബന്ധുക്കളും അന്തിമ ചടങ്ങുകൾക്കായി മൃതദേഹം കൊണ്ടുപോകാൻ താൽപ്പര്യം കാണിക്കാത്തതിനാൽ തിങ്കളാഴ്ച മൃതദേഹം സംസ്‌കരിക്കാൻ അധികൃതർ തീരുമാനിച്ചു. കൂടാതെ, മരിച്ച മറ്റൊരു വ്യക്തിയുടെ താമസസ്ഥലവും കുടുംബവും കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞില്ല.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

മൂന്ന് ദിവസം മുമ്പ് തൊഴിലാളികൾ ശുചീകരണത്തിന് പോയപ്പോഴാണ് കോൾഡ് സ്റ്റോറേജിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. ജീവനക്കാരുടെയും ഡോക്ടർമാരുടെയും അനാസ്ഥയാണ് മൃതദേഹങ്ങൾ നീക്കം ചെയ്യാതെ കോൾഡ് സ്റ്റോറേജിൽ കിടക്കാൻ കാരണമെന്ന് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts