നന്ദിനി ബ്രാൻഡിൽ കെഎംഎഫ് ഐസ്ക്രീം പാർലർ തുറക്കുന്നു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാൽ സഹകരണ സംഘമായ കർണാടക മിൽക്ക് ഫെഡറേഷൻ(കെഎംഎഫ്) നന്ദിനി ബ്രാൻഡിന് കീഴിൽ ഉയർന്ന നിലവാരത്തോട് കൂടിയ ആദ്യത്തെ ഐസ്ക്രീം പാർലർ തുറന്നു.

മല്ലേശ്വരത്തെ മന്ത്രി സ്ക്വയർ മാളിലെ നന്ദിനി കഫേ മൂഔട്ട്ലെറ്റ് ശനിയാഴ്ച്ച കെഎംഎഫ് മാനേജിംഗ് ഡയറക്ടർ ബി സി സതീഷ്, ഡയറക്ടർ (മാർക്കറ്റിംഗ്) മൃത്യുഞ്ജയ കുൽക്കർണി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

കെഎംഎഫ് നന്ദിനി കഫെ മൂ ഔട്ട്ലെറ്റ്  നന്ദിനി ബ്രാന്റിനെ പരിപോഷിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടിയാണ് ഉയർന്ന നിലവാരമുള്ള ഐസ് ക്രീം സ്കൂപ്പിംഗ് പാർലറുകൾ സ്ഥാപിച്ചത്.

കഫേ ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുതകുന്നതായിരുക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം കഫേ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതായിരിക്കും.

നന്ദിനി ഗുഡ്‌ലൈഫ് ബ്രെഡ്, വെണ്ണ, പനീർ എന്നിവ ഉപയോഗിച്ച് സാൻഡ്‌വിച്ചുകളും നന്ദിനി ചീസ്, പനീർ എന്നിവ കൊണ്ടുള്ള പിസ്സയും കഫേയിൽ ലഭ്യമാണ്. നന്ദിനി നെയ്യ്, മിൽക്ക് ഷെയ്ക്കുകൾ, കാപ്പി, ചായ എന്നിവയോടൊപ്പം നന്ദിനി പാലും നന്ദിനി ഐസ്ക്രീമും പരമ്പരാഗത ഭക്ഷണങ്ങളും ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts