സംസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ തുറക്കുന്നു.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തിന് ശേഷം സംസ്ഥാനത്ത് ഇന്നു മുതൽ സ്കൂളുകൾ തുറന്ന് പ്രവൃത്തി ദിവസം ആരംഭിക്കുന്നു.

9, 10 ക്ലാസുകള്‍ക്കും, പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസുകള്‍ പുനരാരംഭിക്കുന്നത്​.

പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ്​ വരെയുള്ളവര്‍ക്ക്​ ക്ലാസുകള്‍ ഓൺലൈനിൽ തന്നെ തുടരും.

ജില്ലാ ഭരണകൂടം തീരുമാനിച്ചത് പ്രകാരം ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ സ്കൂളുകൾ തുറക്കുന്നില്ല.

രണ്ട് ശതമാനത്തില്‍ താഴെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലാണ്​ ആദ്യഘട്ടത്തില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്​.

  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ

ഉഡുപ്പിയില്‍ 2.5% ആണ്​ പോസിറ്റിവിറ്റി നിരക്ക്​. ഇത്​ കുറയുന്ന സാഹചര്യത്തിൽ സ്​കൂള്‍ തുറക്കാനാണ്​ തീരുമാനം.

സംസ്ഥാനത്ത് സ്​കൂളുകള്‍ തുറക്കുന്നതിന്​ മുന്നോടിയായി സര്‍ക്കാര്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈ പറഞ്ഞു.

9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ രണ്ട്​ ബാച്ചായാണ്​ വിദ്യാര്‍ഥികള്‍ക്ക്​ പ്രവേശനം അനുവദിക്കുക.

രണ്ടു ബാച്ചുകള്‍ക്കും വ്യത്യസ്​ത ദിവസങ്ങളിലാണ്​ ക്ലാസ്​ .

ആഴ്​ചയില്‍ മൂന്നു ദിവസം വീതം ഇരു ബാച്ചുകള്‍ക്കും അനുവദിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരായാല്‍ മതി.

  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം

കുട്ടികളുടെ ഹാജര്‍ നിര്‍ബന്ധമല്ലെന്ന്​ സ്​കൂളുകള്‍ക്ക്​ സര്‍കാര്‍ നിര്‍ദേശം നല്കി.

കോവിഡ് സാങ്കേതിക സമിതിയുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ പ്രൈമറി സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
[masterslider id="10"]

Related posts