ഈ മാസം 20 ന് മുതല്‍ ഓടിത്തുടങ്ങുന്ന ട്രെയിന്‍ ഹം”സഫര്‍” എക്സ്പ്രസ്സ്‌ ആയി മാറുമോ എന്ന് കനത്ത ആശങ്ക;അതിനുള്ള കാരണങ്ങള്‍ ഇവയാണ്.

ബെംഗളൂരു : 2014 ലെ ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിന്‍ ഓടിത്തുടങ്ങാന്‍ ഇത്രയും വൈകിയതിന് കാരണം എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാം,ഓണം അടക്കമുള്ള തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ പോലും അവസാന നിമിഷം ആരുമറിയാതെ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന റയില്‍വേ ഉദ്യോഗസ്ഥരുടെ ചേതോ വികാരം എന്താണെന്നും നമുക്കെല്ലാവര്‍ക്കും അറിയാം.വരുന്ന ഇരുപതാം തീയതി കേന്ദ്ര മന്ത്രി ശ്രീ അല്‍ഫോന്‍സ്‌ കണ്ണന്താനം ഉത്ഘാടനം ചെയ്യാന്‍ പോകുന്ന “ഹം സഫര്‍ ” എക്സ്പ്രസ്സ്‌ എത്രത്തോളം നഗരത്തിലെ മലയാളികള്‍ക്ക് ഉപകാര പ്രദമാകും എന്ന് കണ്ടറിയേണ്ടി യിരിക്കുന്നു.

  ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം

ഈ ട്രെയിന്‍ നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ സന്ഗോള്ളി രായന്ന സിറ്റി റെയില്‍വേ സ്റ്റേഷനിലോ യെശ്വന്ത്പൂര്‍ ജങ്ഷന്‍ സ്റ്റേഷനിലോ വരില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.കൃഷ്ണ രാജ പുരം വഴി ബാനസവാടിയില്‍ ആണ് അവസാനത്തെ സ്റ്റോപ്പ്‌.വൈറ്റ് ഫീല്‍ഡില്‍ താമസിക്കുന്നവര്‍ക്ക് കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷന്‍ ഉപകരിക്കുമെങ്കിലും ഇലക്ട്രോണിക് സിറ്റി ,കോറമംഗല ഭാഗത്ത്‌ താമസിക്കുന്നവര്‍ക്ക് ടാക്സി യെയോ മറ്റു പബ്ലിക്‌ ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാതെ വഴിയില്ല.ബാനസവാടിയില്‍ രാവിലെ എത്തി ചേരുന്നവര്‍ കഷ്ട്ടപ്പെട്ടത്‌ തന്നെ.

എ സി കോച്ചുകൾ മാത്രമുള്ള ഹംസഫർ ട്രെയിനിലെ ടിക്കറ്റ് ചാർജ് തിരക്കനുസരിച്ചു കൂടുമെന്നതാണു മറ്റൊരു തിരിച്ചടി. ബെംഗളൂരു–തിരുവനന്തപുരം യാത്രയ്ക്കു വിമാന നിരക്കിനെക്കാൾ കൂടുതലുള്ള ഡൈനാമിക് ചാർജിങ് പോക്കറ്റ് ചോർത്തും. ആഴ്ചാവസാനങ്ങളിൽ സ്വകാര്യ ബസുകളിൽ 3000 രൂപ വരെയാണ് എറണാകുളം, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ചാർജ്. ഹംസഫർ ട്രെയിനിൽ ചാർജ് ഇതിലും അധികമാകുമോയെന്നും ആശങ്കയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റെക്കോർഡ് ചൂട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു - കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം"
[masterslider id="10"]

Related posts

Click Here to Follow Us