ഭാരവാഹന ഗതാഗതനിരോധനം ലംഘിച്ച കേരളത്തിൽ നിന്നടക്കമുള്ള 12 ട്രക്കുകൾ പിടിച്ചെടുത്തു

ബെംഗളൂരു : പോലീസും ആർടിഒയും സംയുക്തമായി നടത്തിയ രാത്രികാല പരിശോധനയിൽ കുടക് ജില്ലയിൽ ഭാരവാഹന ഗതാഗതനിരോധനം ലംഘിച്ചതിന് കേരളത്തിൽ നിന്നടക്കമുള്ള 12 ട്രക്കുകൾ പിടിച്ചെടുത്തു.

ആഗസ്റ്റ് 5 മുതൽ ജില്ലയിൽ പുറപ്പെടുവിച്ച നിരോധനം കർശനമാണെന്നും രാത്രി പട്രോളിങ് ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

മടിക്കേരിവഴി മംഗളൂരുവിലേക്കുള്ള എട്ട് കർണാടക ട്രക്കുകളും കേരളത്തിലേക്കുള്ള നാലുട്രക്കുകളുമാണ് മടിക്കേരി സിറ്റി എസ്‌ഐ അന്നപൂർണ, ട്രാഫിക് എസ്‌ഐ ശ്രീധർ, ആർടിഒ മോഹൻ കുമാർ എന്നിവർ പിടികൂടിയത്.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ട് ഡെപ്യൂട്ടി കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവാണ് വാഹനങ്ങൾ ലംഘിച്ചത്.

നിയന്ത്രണങ്ങളുണ്ടായിട്ടും കേരളത്തിൽ നിന്നുള്ള ട്രക്കുകൾ കർണാടകത്തിലെത്തുന്നത് എങ്ങനെയാണെന്ന് പരിശോധിക്കുമെന്ന് ആർടിഒ മോഹൻ കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts