ഒരുകോടിയുടെ ഹൈഡ്രോ കഞ്ചാവ് വില്പന നടത്തിയ മലയാളി യുവാവ് പിടിയിൽ ; ബിസിനസ് ആരംഭിച്ചത് ബെംഗളൂരുവിലെ പഠനശേഷം

ബെംഗളൂരു : ഒരുകോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളി യുവാവ് ബെംഗളൂരു പോലീസിന്റെ പിടിയിലായി.

ബെംഗളൂരുവിലെ കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായിരുന്ന ഇയാൾ പഠനശേഷം ലഹരിക്കടത്തിൽ സജീവമാകുകയായിരുന്നു.

ആന്റണി മാത്യു (27) ആണ് അറസ്റ്റിലായത്. 1.08 കിലോ ഹൈഡ്രോ കഞ്ചാവാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

കേരളത്തിൽനിന്ന് വാങ്ങിച്ച കഞ്ചാവ് ബെംഗളൂരുവിലെത്തിച്ച് കച്ചവടംനടത്തിവരുകയായിരുന്നെന്ന് കോറമംഗല പോലീസ് പറഞ്ഞു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോറമംഗലയിലെ എൻജിവി ഗേറ്റിനുസമീപം നടത്തിയ പരിശോധനയിലാണ് ആന്റണി മാത്യു പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts