കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി വൻ മാറ്റങ്ങൾക്കൊരുങ്ങി ബി.എം.ടി.സി. കറൻസി രഹിത പണമിടപാടുകൾ പരീക്ഷിച്ചേക്കും.

ബെംഗളൂരു : ലോക്ക് ഡൗണിനു ശേഷം എല്ലാ ഇടപാടുകളും കറൻസി രഹിതമാക്കാനൊരുങ്ങി, ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്‌പോർട് കോർപറേഷൻ (ബി.എം.ടി.സി).

സാധാരണ ടിക്കറ്റുകലും ദിവസ പാസും ഇനി മുതൽ ഉണ്ടായിരിക്കില്ല. ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

വീക്ക്ലി മന്തിലി പാസുകൾ ബസ് സ്റ്റേഷനുകൾ വഴി യാത്രക്കാർക് ലഭ്യമാക്കുന്നതാണ്. ഒറ്റ യാത്രകൾക്ക് ഗൂഗിൾപേ , പേ.ടി.എം മുതലായ ഇ വാലറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ് . ക്യു ആർ കോഡുകൾ ബസുകളിൽ പ്രദർശിപ്പിക്കും .

  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ

കൊറോണ വൈറസ് പടരാതെ പ്രതിരോധിക്കുക എന്നതാണ് ഈ പുതിയ പ്രവർത്തന നടപടിക്രമങ്ങൾ കൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് ബി എം ടി സി മാനേജിങ് ഡയറക്ടർ സി ശിഖ അറിയിച്ചു .

തുടക്കത്തിൽ നോൺ ഏ സി ബസുകൾ ആണ് നിരത്തിൽ ഇറക്കുന്നത് . കൃത്യമായ ശാരീരിക അകലം പാലിച്ചുകൊണ്ടാകും സെർവീസുകകൾ നടത്തുക. ഓരോ ഡിപ്പോകളിലും തെർമൽ സ്കാനിംഗ് സൗകര്യം ഒരുക്കുന്നതാണ് .

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

ജീവനക്കാർക്ക് വൈദ്യ പരിശോധന നടത്തുന്നതോടൊപ്പം എല്ലാവർക്കും മാസ്കും കയ്യുറകളും നിർബന്ധമാക്കുന്നതാണ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts