സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ശരവണ സ്റ്റോർസ് ഉടമ

ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശരവണ സ്റ്റോസിന്റെ ഉടമ ശരവണൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.

ചെന്നൈ എ.വി.എം സ്റ്റുഡിയോയിൽ ചിത്രത്തിന്റെ പൂജ കഴിഞ്ഞു . ശരവണൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

ശരവണ സ്റ്റോഴ്‌സിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് ലെജൻഡ് ശരവണൻ എന്ന പേരിൽ ശരവണൻ അഭിനയ രംഗത്ത് എത്തുന്നത്. തമന്ന, ഹൻസിക എന്നിവർക്കൊപ്പം അദ്ദേഹം വേഷമിട്ട പരസ്യചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

ജെ.ഡി ആന്റ് ജെറി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് ജെ.ഡി ആന്റ് ജെറി. 1997 ൽ പുറത്തിറങ്ങിയ ഉല്ലാസം നിർമ്മിച്ചത് അമിതാഭ് ബച്ചനായിരുന്നു.

ഗിതിക തിവാരിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രഭു, വിവേക്, വിജയകുമാർ, നാസ്സ, കോവൈ സരള മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
[masterslider id="10"]

Related posts