മൊബൈൽ ടവർ കാണാതായി, അന്വേഷണം ആരംഭിച്ച് പോലീസ്

ബെംഗളൂരു: മംഗളൂരുവില്‍ കസബ ബസാറിന് സമീപം മൊബൈൽ ടവർ കാണാതായി. മൊബൈല്‍ ടവറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സ്ഥാപിച്ച മൊബൈല്‍ ടവറാണ് കാണാതെയായത്. കഴിഞ്ഞ ദിവസം മൊബൈല്‍ ടവര്‍ പരിശോധിക്കാനായി കമ്പനിയിൽ നിന്നും സൈറ്റ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് ഇവിടെയെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥാപിച്ച സ്ഥലത്ത് ടവര്‍ ഇല്ലെന്ന് വ്യക്തമായത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2009 ഏപ്രില്‍ ആറിനായിരുന്നു ഇവിടെ മൊബൈല്‍ ടവര്‍ സ്ഥാപിച്ചത്.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

സാമൂഹ്യവിരുദ്ധര്‍ ടവര്‍ മോഷ്ടിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണമാണ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും മൊബൈല്‍ ടവറുകള്‍ കാണാതെയായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts