വളർത്തു നായയുടെ പിറന്നാളിന് 100 കിലോയുടെ കേക്കും 4000 പേർക്കുള്ള വിരുന്നും

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവബഹുലമായ പിറന്നാൾ ആഘോഷം നടന്നത്. തന്റെ വളർത്തു നായയുടെ പിറന്നാളിന് 100 കിലോയുടെ കേക്ക് ഒരുക്കിയിരിക്കുകയാണ് യജമാനൻ.

തുക്കനാട്ടി ജില്ലയിലെ ശിവപ്പ യെല്ലപ്പ മാറാടി എന്നയാളാണ് ക്രിഷ് എന്ന വളര്‍ത്തുനായയുടെ പിറന്നാള്‍  അതിഗംഭീരമായി ആഘോഷിച്ചത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയാണ് ക്രിഷ്. ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

4000 ൽപരം ആളുകളും ആഘോഷത്തിൽ പങ്കെടുത്തു. ഒരു മേശ മുഴുവന്‍ നിരന്നിരിക്കുന്ന കൂറ്റന്‍ കേക്കാണ് വീഡിയോയില്‍ കാണുന്നത്. ആള്‍ക്കൂട്ടത്തിന്റെ ഇടയിലാണ് ക്രിഷ് നില്‍ക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള ബര്‍ത്ത്‌ഡേ തൊപ്പിയും ഗോള്‍ഡന്‍ സില്‍ക്ക് ഡ്രസുമാണ് ക്രിഷിന്റെ വേഷം. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു അതിഥിയും ശിവപ്പയും ചേര്‍ന്ന് ക്രിഷിനെ കേക്കിനടുത്തേക്ക് കൊണ്ടുപോകുന്നുണ്ട്. ക്രിഷിന്റെ അടുത്ത നില്‍ക്കുന്ന ഒരാള്‍ കേക്ക് മുറിച്ചു. പിന്നാലെ മറ്റുള്ളവര്‍ ബര്‍ത്ത്‌ഡേ ഗാനം ആലപിക്കാന്‍ തുടങ്ങി. ക്രിഷിന്റെ വായിലേക്ക് ഒരു കഷണം കേക്ക് വെച്ച്‌ കൊടുക്കുന്നതും വീഡിയോയില്‍ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts