ജനതദൾ എംഎൽഎ കോൺഗ്രസിലേക്ക്

ബെംഗളൂരു: കർണാടക ഹുബ്ലിയിൽ നിന്നുള്ള ജനതാദൾ എസ്  എംഎൽഎ എസ്.ആർ.ശ്രീനിവാസ് കോൺഗ്രസിലേക്ക് ചേരാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു.

എംഎൽഎ സ്ഥാനം ഡിസംബറിൽ രാജിവെക്കുമെന്നും അതിന് ശേഷം 2023 തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭ തിരഞ്ഞെടുപ്പിന് അനുകൂലമായി വോട്ട് ചെയ്തതിനെ തുടർന്ന് ശ്രീനിവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേ സമയം താൻ പാർട്ടിയിൽ നിന്ന് കുറച്ചുകാലമായി വിട്ടുനിൽക്കുകയാണെന്നാണ്   ശ്രീനിവാസ് പ്രതികരിച്ചത്.

  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!

കർണാടക സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറുമായും പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയുമായും ശ്രീനിവാസ് മികച്ച ബന്ധമാണ് പുലർത്തുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ ജനതാദൾ എസ് നേതാവും മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു.

വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ബിഎസ് നാഗരാജുവിനെ ഹുബ്ലിയിൽ മത്സരിപ്പിക്കാൻ ജനതാദൾ എസ് നേരത്തെ തീരുമാനിച്ചിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശ്രീനിവാസിനും കോലാർ കെ ശ്രീനിവാസ ഗൗഡക്കെതിരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭ സ്പീക്കർക്ക് പരാതി ജനതാദൾ എസ് തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ
[masterslider id="10"]

Related posts