ഭാര്യയ്ക്കുവേണ്ടി പ്രചാരണം; കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാർ കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നാണ് ബിജെപി ആരോപണം.

ഇതോടെയാണ് ബാൻ ചെയ്യണമെന്ന ആവശ്യമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

ശിവരാജ്കുമാറിൻ്റെ ഭാര്യ ഗീത ശിവരാജ്കുമാറാണ് ശിവമൊഗ്ഗ ലോക്‌സഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി, നടൻ അടുത്തിടെ അവരുടെ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു.

ശിവരാജ്കുമാറിൻ്റെ സ്വാധീനമുള്ള സാന്നിധ്യവും പൊതു വ്യക്തിത്വവും കാരണം, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ സിനിമാ പ്രവർത്തനത്തിലൂടെ, അദ്ദേഹം ജനങ്ങളുടെ മേൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts