ബെംഗളൂരു കേരള സമാജത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഭവനനിർമ്മാണ പദ്ധതി

ബെംഗളൂരു: ബെംഗളൂരു കേരള സമാജം അൾസൂർ സോൺ, ആർബി ഫൗണ്ടേഷൻ, എൻ. എ.എൽ കൈരളി കലാവാണി, ഗർഷോം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട 3 വീടുകളുടെ താക്കോൽദാന ചടങ്ങ് നാളെ രാവിലെ 10.30 ന് കൈരളീ നിലയം സ്കൂൾ (വിമാനപുര ,എച് .എ .എൽ) അങ്കണത്തിൽ വച്ച് കേരള സമാജം അൾസൂർ സോണിന്റെ കുടുംബസംഗമത്തോടൊപ്പം നടക്കും. രംഗപൂജയോടുകൂടി ആരംഭിക്കുന്ന ചടങ്ങിൽ കേരളസമാജം അൾസൂർ സോണിലെ അംഗങ്ങളുടെ കലാപരിപാടികളും, മാസ്റ്റർ പ്രകാശ് ലാൽ & ടീം കലാഭാരതി, കോഴിക്കോട് അവതരിപ്പിക്കുന്ന കേരളത്തിന്റെ പരമ്പരാഗത നൃത്തവും…

Read More

യാത്രക്കിടെ 24 കാരി പ്രസവിച്ചു; കുഞ്ഞിന് ട്രെയിനിന്റെ പേര് ഇട്ടു

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി 24കാരി. കഴിഞ്ഞ ദിവസം പുലർച്ചെ മുംബൈ വാരാണസി കാമായനി എക്‌സ്പ്രസിലാണ് സംഭവം. യുവതി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. തുടർന്ന് കുടുംബാംഗങ്ങള്‍ കുഞ്ഞിന് ട്രെയിനിന്റെ പേര് നല്‍കിയെന്നാണ് റിപ്പോർട്ട്. ‘കാമായനി’ എന്നാണ് കുഞ്ഞിന് പേരിട്ടത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മദ്ധ്യപ്രദേശിലെ സത്നയിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു 24കാരി. എന്നാല്‍ ഭോപ്പാലിനും വിദിഷയ്ക്കും ഇടയില്‍ വച്ച്‌ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. അതേ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതി പ്രസവിച്ചതെന്ന് ആർപിഎഫ്…

Read More

വ്യാജ മന്ത്രവാദിയുടെ ഭീഷണി; യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: ബി കോം വിദ്യാർത്ഥിയായ മന്ത്രവാദിയുടെ ഭീഷണിയെത്തുടർന്ന് മരമില്ലുടമ ജീവനൊടുക്കി. സംഭവത്തില്‍ 22 കാരനായ വിദ്യാർഥി അറസ്റ്റില്‍. രാമനഗരയിലാണ് സംഭവം. മരമില്ലുടമയായ മുത്തുരാജ് സാമ്പത്തിക ബുദ്ധിമുട്ടുകളും, വൈവാഹിത ബന്ധത്തില്‍ പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ഇതിന് പ്രതിവിധിയായി പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ മന്ത്രവാദത്തെക്കുറിച്ച്‌ വൻതോതില്‍ വാർത്തകള്‍ പ്രചരിപ്പിച്ചിരുന്ന വിഷ്ണു വൈ എന്ന 22കാരനെയാണ് തന്റെ പൂജക്കായി മുത്തുരാജ് സമീപിച്ചത്. കുറഞ്ഞ തുകയ്ക്ക പൂജ ചെയ്യാമെന്ന സമ്മതിച്ച വിഷ്ണു, പൂജക്കായി മുത്തുരാജിന്റെ കുടുംബഫോട്ടോ ആവശ്യപ്പെട്ടു. ഫോട്ടോകള്‍ ലഭിച്ചതിന് പിന്നാലെ വിഷ്ണു മുത്തുരാജിന്റെയും ഭാര്യാമാതാവിന്റെയും ചിത്രങ്ങള്‍ അശ്ലീലമായി…

Read More

രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെ തിരിച്ചറിഞ്ഞതായി എൻഐഎ 

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി എന്‍ഐഎ. തീര്‍ഥഹള്ളി ജില്ലയിലെ ശിവമോഗ സ്വദേശി ഹുസൈന്‍ ഷാസിബ് ആണ് പ്രതിയെന്നും എന്‍ഐഎ പറഞ്ഞു. ഇതിനായി ആയിരത്തിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഇയാള്‍ ധരിച്ച തൊപ്പിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തൊപ്പി ചെന്നൈയിലെ ഒരു മാളില്‍ നിന്ന് വാങ്ങിയതാണെന്നും ഒരു മാസത്തിലേറെയായി ഇയാള്‍ അവിടെ താമസിച്ചിരുന്നതായും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷാസിബിന്റെ കൂട്ടാളി തീര്‍ഥഹളളി സ്വദേശിയായ അബ്ദുള്‍ മതീന്‍ താഹയാണെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പോലീസ് ഇന്‍സ്പക്ടറെ കൊന്ന കേസിലെ പ്രതിയാണ്…

Read More

രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കം നടത്തിയത്. രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് കാട്ടിയാണ് സംസ്ഥാനം ഹര്‍ജി നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ…

Read More

ആടുജീവിതത്തിന് ഓസ്കാർ ലഭിക്കണമെന്നാണ് ആഗ്രഹം; പ്രിത്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച്‌ 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വര്‍ഷങ്ങളായുള്ള പൃഥ്വിരാജിന്റെ പരിശ്രമമാണ് ആടുജീവിത്തില്‍ പ്രതിഫലിക്കുന്നത്. ‘ആടുജീവിതം’ സിനിമയ്ക്ക് ഓസ്‌കാര്‍ ലഭിക്കണമെന്നാതാണ് ആഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ സിനിമ അന്താരാഷ്ട്ര തലത്തില്‍ സഞ്ചരിക്കണമെന്ന് ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. അടുത്ത വര്‍ഷത്തെ അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ഈ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് കൂടുതല്‍ സന്തോഷമാകും. ഓസ്‌കാര്‍ നേടുകയാണെങ്കില്‍…

Read More

വിവാഹം കഴിഞ്ഞാൽ ‘സിന്ദൂരം’ ധരിക്കണം, അത് സ്ത്രീയുടെ കടമ; കുടുംബകോടതി

ഇൻഡോർ: വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ സിന്ദൂരം ധരിക്കണമെന്ന് ഇന്‍ഡോറിലെ കുടുംബകോടതി. വിവാഹിതയാണെന്ന് സൂചിപ്പിക്കുന്നതിനായി സിന്ദൂരം ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്നും കോടതി പറഞ്ഞു. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഹിന്ദു വിവാഹ നിയമപ്രകാരമുള്ള തന്‍റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിൻ്റെ ഹർജിയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ആചാരപരമായി ‘സിന്ദൂരം’ ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് നിരീക്ഷിച്ച കോടതി സ്ത്രീയോട് ഉടൻ തന്നെ ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. ഇൻഡോർ കുടുംബ കോടതി പ്രിൻസിപ്പല്‍ ജഡ്ജി എൻ പി സിങ്ങിൻ്റേതാണ് നിർദ്ദേശം. സ്ത്രീയുടെ…

Read More

മുതിർന്ന ജെ.ഡി.എസ്. എം.എൽ.സി. കോൺഗ്രസിൽ

ബെംഗളൂരു : ജെ.ഡി.എസിൽ കുടുംബാധിപത്യമാണെന്നും മതേതരത്വത്തോടു സന്ധിചെയ്തെന്നും ആരോപിച്ച് രാജിവെച്ച മുതിർന്ന എം.എൽ.സി. മാർത്തിബ്ബെഗൗഡ കോൺഗ്രസിൽ ചേർന്നു. വ്യാഴാഴ്ചയാണ് മാർത്തിബ്ബെഗൗഡ എം.എൽ.സി. സ്ഥാനം രാജിവെച്ചത്. നാലുതവണ എം.എൽ.സി. യായിരുന്നു. അദ്ദേഹത്തിനൊപ്പം ജെ.ഡി.എസിന്റെ മുൻ എം.എൽ.സി. അപ്പാജി ഗൗഡയും കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സി. ഓഫീസിൽനടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ്‌സിങ് സുർജേവാല എന്നിവർ ഇവരെ പാർട്ടി പതാക നൽകി സ്വീകരിച്ചു.  

Read More

ബി.ബി.എം.പി.യുടെ പരാതി; വിദ്വേഷപോസ്റ്റ് ഇട്ടതിന് തേജസ്വി സൂര്യയുടെ പേരിൽ കേസ് എടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു : സാമൂഹികമാധ്യമത്തിൽ വിദ്വേഷപോസ്റ്റിട്ടെന്ന പരാതിയിൽ ബി.ജെ.പി. എം.പി. തേജസ്വി സൂര്യയുടെപേരിൽ കേസെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി.) ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് നടപടി. യുവമോർച്ച പ്രസിഡന്റുകൂടിയായ തേജസ്വി സൂര്യ സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റിൽ ന്യൂനപക്ഷത്തെ ലക്ഷ്യംവെച്ചെന്നും രണ്ടുസമുദായങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിച്ചെന്നും പരാതിയിൽ പറഞ്ഞു. ഹലസൂരു ഗേറ്റ് പോലീസാണ് കേസെടുത്തത്.

Read More

ഭാര്യയ്ക്കുവേണ്ടി പ്രചാരണം; കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാർ കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നാണ് ബിജെപി ആരോപണം. ഇതോടെയാണ് ബാൻ ചെയ്യണമെന്ന ആവശ്യമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ശിവരാജ്കുമാറിൻ്റെ ഭാര്യ ഗീത ശിവരാജ്കുമാറാണ് ശിവമൊഗ്ഗ ലോക്‌സഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി, നടൻ അടുത്തിടെ അവരുടെ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. ശിവരാജ്കുമാറിൻ്റെ സ്വാധീനമുള്ള സാന്നിധ്യവും പൊതു വ്യക്തിത്വവും കാരണം, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ സിനിമാ പ്രവർത്തനത്തിലൂടെ, അദ്ദേഹം ജനങ്ങളുടെ മേൽ കാര്യമായ സ്വാധീനം…

Read More
Click Here to Follow Us