വിവാഹം കഴിഞ്ഞാൽ ‘സിന്ദൂരം’ ധരിക്കണം, അത് സ്ത്രീയുടെ കടമ; കുടുംബകോടതി

ഇൻഡോർ: വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ സിന്ദൂരം ധരിക്കണമെന്ന് ഇന്‍ഡോറിലെ കുടുംബകോടതി.

വിവാഹിതയാണെന്ന് സൂചിപ്പിക്കുന്നതിനായി സിന്ദൂരം ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്നും കോടതി പറഞ്ഞു.

ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഹിന്ദു വിവാഹ നിയമപ്രകാരമുള്ള തന്‍റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിൻ്റെ ഹർജിയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

ആചാരപരമായി ‘സിന്ദൂരം’ ധരിക്കുന്നത് ഒരു ഹിന്ദു സ്ത്രീയുടെ കടമയാണെന്ന് നിരീക്ഷിച്ച കോടതി സ്ത്രീയോട് ഉടൻ തന്നെ ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

ഇൻഡോർ കുടുംബ കോടതി പ്രിൻസിപ്പല്‍ ജഡ്ജി എൻ പി സിങ്ങിൻ്റേതാണ് നിർദ്ദേശം.

സ്ത്രീയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയപ്പോള്‍, താൻ സിന്ദൂരം ധരിച്ചിട്ടില്ലെന്ന് അവർ സമ്മതിച്ചു, സിന്ദൂരം ഒരു ഭാര്യയുടെ മതപരമായ കടമയാണ്, വിവാഹം കഴിഞ്ഞ സ്ത്രീയാണെന്ന് ഇത് കാണിക്കുന്നു.

പെണ്‍കുട്ടി ഭര്‍ത്താവിനെ ധിക്കരിച്ചുവെന്നും ഭർത്താവിന്‍റെ വീട് വിട്ടിറങ്ങി പോയെന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീധനത്തിനുവേണ്ടി ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നുവെന്നായിരുന്നു യുവതിയുടെ വാദം.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

എന്നാല്‍ താന്‍ നേരിട്ട ആക്രമണങ്ങളില്‍ യുവതി രേഖാമൂലം പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി പെണ്‍കുട്ടിയുടെ വാദം തള്ളി.

ശേഷം പെണ്‍കുട്ടിയോട് ഭർതൃവീട്ടിലേയ്ക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
[masterslider id="10"]

Related posts