മംഗളൂരുവിലെ കൊലപാതകം: സ്ത്രീ ഉൾപ്പെടെ 5 പേർ കസ്റ്റഡിയിൽ

മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ മധ്യവയസ്കനെ കുത്തിക്കൊന്ന കേസിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ പോലീസ് കസ്റ്റഡിയിൽ.

മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് മംഗളൂരു പോലീസ് കമീഷണർ ശശികുമാർ അറിയിച്ചു. 

കാട്ടിപ്പള്ള നാലാം ബ്ലോക്കിൽ താമസിക്കുന്ന ജലീൽ (45) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. നെയ്താങ്ങാടിയിൽ ഫാൻസി ഷോപ്പ് നടത്തുന്ന ജലീലിന് കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് നെഞ്ചിലും അടിവയറ്റിലും കുത്തേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. കാട്ടിപള്ളയിൽ 20 വർഷം മുമ്പ് നടന്ന ഡ്രൈവറുടെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടിരുന്നു. ഇതോടെ സൂറത്ത്കൽ, സമീപ പ്രദേശങ്ങളായ പാണമ്പുരു, കവുരു, ബജ്‌പെ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജൂലൈയിൽ സമാന രീതിയിൽ മുഹമ്മദ് ഫൈസൽ എന്ന യുവാവും ഇവിടെ കൊല്ലപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts