പുനീത് രാജ്കുമാറിർ ഇനി പാഠ്യഭാഗത്തിൽ

ബെംഗളൂരു: കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാര്‍ മരിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്ന സത്യത്തോട് അദ്ദേഹത്തിന്റെ ആരാധകര്‍ പൊരുത്തപ്പെട്ട് വരുന്നതെ ഉള്ളു.

അദ്ദേഹത്തിന്റെ അവസാന ഡോക്യുമെന്ററി ഗന്ധദ ഗുഡി കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. അന്തരിച്ച നടന്റെ വ്യാപകമായ ജനപ്രീതിയും പാരമ്പര്യവും കണക്കിലെടുത്ത്, പുനീത് രാജ്കുമാറിന്റെ ജീവിതം സ്‌കൂളില്‍ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകത്തിന്റെ രൂപത്തില്‍ രേഖപ്പെടുത്തണമെന്നത് വളരെക്കാലമായി ആരാധകരുടെ ആവശ്യം ഇപ്പോൾ സഫലമാകാൻ പോകുകയാണ്.

ഫാന്‍സ് ക്ലബ്ബുകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും അഭ്യര്‍ത്ഥന കേള്‍ക്കാന്‍ ബാംഗ്ലൂര്‍ സര്‍വകലാശാല തീരുമാനിച്ചു. സമീപഭാവിയില്‍ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള ഒരു അധ്യായം പാഠ്യപദ്ധതിയില്‍ ചേര്‍ക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

  ന​ഗരത്തിൽ വടിവാളുമായി നടുറോഡിൽ മദ്യപസംഘത്തിന്റെ വിളയാട്ടം; ചോദ്യം ചെയ്തവർക്ക് നേരെ 'രാത്രി സംഘടിതമായ അക്രമം!

ഇതിനായി ഡോ. ശരണു ഹല്ലൂര്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പുനീത് രാജ്കുമാറിന്റെ ജീവചരിത്രത്തില്‍ നിന്നുള്ള ഒരു ഭാഗമാകും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുക.

ബികോമിനുള്ള മൂന്നാം സെമസ്റ്റര്‍ കന്നഡ ഭാഷാ സിലബസില്‍ നീനെ രാജകുമാരയില്‍ നിന്നുള്ള ഒരു ഭാഗം ഉള്‍പ്പെടുത്തുമെന്ന് ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി കന്നഡ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം കോര്‍ഡിനേറ്റര്‍ ഡോ. രാമലിംഗപ്പ ടി. ബേഗൂര്‍ പറഞ്ഞു.

  മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍

നാലോ അഞ്ചോ മാസം മുന്നെയാണ് ഈ പ്രക്രിയ ആരംഭിച്ചതെന്നും ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് നിലവില്‍ ബികോം സിലബസില്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ, മറ്റ് കോഴ്‌സുകളിലേക്ക് ഇത് ചേര്‍ക്കുന്നത് സര്‍വകലാശാല പരിഗണിച്ചിട്ടില്ലന്നും അദ്ദേഹം അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us