മംഗളൂരുവിൽ നാളെ വരെ നിരോധനാജ്ഞയും മദ്യനിരോധനവും

മംഗളൂരു: മംഗളൂരു സൂറത്ത്കലില്‍ വ്യാപാരിയെ കടയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി. സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റ് സാധനങ്ങളും വില്‍ക്കുന്ന കടയുടെ ഉടമ അബ്ദുള്‍ ജലീലിനെ രണ്ട് പേര്‍ ചേർന്ന് ഞായറാഴ്ച രാത്രി 8 നും 8.30 നും ഇടയിലാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് റിപ്പോർട്ട്‌.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

ഓട്ടോറിക്ഷ സ്‌ഫോടനം, തുടര്‍ കൊലപാതകങ്ങള്‍ എന്നിവ മംഗളൂരുവിനെ ഭീതിയിലാക്കിയിരുന്ന സാഹചര്യമാണിപ്പോൾ. ഈ സാഹചര്യം കണക്കിലെടുത്ത്, മംഗളൂരുവില്‍ അധിക സേനയെയും കെഎസ്‌ആര്‍പി ടീമിനെയും വിന്യസിച്ചു. സൂറത്ത്കല്‍, ബജ്‌പെ, കാവൂര്‍, പനമ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഡിസംബര്‍ 27 നാളെ രാവിലെ 10 മണി വരെ മദ്യവില്‍പ്പനയും നിരോധിച്ചു. ഈ നാല് പോലീസ് സ്റ്റേഷന്‍ പരിധികളിലെ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തുചേരല്‍, പൊതുയോഗങ്ങള്‍, ഘോഷയാത്രകള്‍, തോക്കുകള്‍, സ്‌ഫോടക വസ്തുക്കളോ പടക്കങ്ങളോ കൈവശം വയ്ക്കല്‍, പ്രകോപനപരമായ മുദ്രാവാക്യം എന്നീ കാര്യങ്ങള്‍ നിരോധിച്ചതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts