ആന്ധ്രാപ്രദേശില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി പോലീസ്

വിജയവാഡ : ആന്ധ്രപ്രദേശിൽ നിരോധനാജ്ഞ ഏർപ്പെടുത്തി പോലീസ്. സംസ്ഥാനത്തുടനീളം റാലികളും യോഗങ്ങളും നിരോധിച്ചിട്ടുണ്ട്. അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് വിജയവാട എസ്‌സിബി കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തുടനീളം സിആർപിസി സെക്ഷൻ 144 കർശനമാക്കി പോലീസ് ഉത്തരവിറക്കുകയായിരുന്നു. നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് വിലക്കുന്ന സെക്ഷൻ 144 എല്ലാ മണ്ഡലങ്ങളിലും പ്രാബല്യത്തിൽ വരും. പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) പ്രതിഷേധം തടയുന്നതിനാണ് ഈ ഉത്തരവുകൾ നടപ്പാക്കിയതെന്നാണ് വിവരം.

Read More

കോൺഗ്രസ്‌ സ്ഥാനാർഥിയുടെ കാറിന് നേരെ കല്ലേറ്, പ്രദേശത്ത് നിരോധനാജ്ഞ 

ബെംഗളൂരു: നഗരത്തിലെ പ്രാന്തപ്രദേശത്തുള്ള മൂടുഷെഡിൽ മൂഡബിദ്രി കോൺഗ്രസ്‌ സ്ഥാനാർത്ഥി മിഥുൻ റായിയുടെ കാറിന് നേരെ കല്ലെറിഞ്ഞതായി പരാതി. ഇതേതുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഒരു പോലീസ് ഡ്രൈവർക്കും ചില പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റതായും കൂടുതൽ സേനയെ വിന്യസിച്ചതായും പോലീസ് പറഞ്ഞു. സംഘർഷത്തിനിടെ ഒരു പോലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ബിജെപി പ്രവർത്തകർ മൂടുഷെഡിൽ ഒത്തുകൂടി സംസാരിക്കുന്നുണ്ടായിരുന്നു. ആകസ്മികമായി, മിഥുൻ റായിയുടെ കാർ അതുവഴിപോകുകയും ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ…

Read More

മംഗളൂരുവിൽ നാളെ വരെ നിരോധനാജ്ഞയും മദ്യനിരോധനവും

മംഗളൂരു: മംഗളൂരു സൂറത്ത്കലില്‍ വ്യാപാരിയെ കടയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി. സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റ് സാധനങ്ങളും വില്‍ക്കുന്ന കടയുടെ ഉടമ അബ്ദുള്‍ ജലീലിനെ രണ്ട് പേര്‍ ചേർന്ന് ഞായറാഴ്ച രാത്രി 8 നും 8.30 നും ഇടയിലാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് റിപ്പോർട്ട്‌. ഓട്ടോറിക്ഷ സ്‌ഫോടനം, തുടര്‍ കൊലപാതകങ്ങള്‍ എന്നിവ മംഗളൂരുവിനെ ഭീതിയിലാക്കിയിരുന്ന സാഹചര്യമാണിപ്പോൾ. ഈ സാഹചര്യം കണക്കിലെടുത്ത്, മംഗളൂരുവില്‍…

Read More

ബെളഗാവിയിൽ നിരോധനാജ്ഞ

ബെംഗളൂരു: കർണാടക-മഹാരാഷ്ട്ര അതിർത്തിക്ക് സമീപം കെഗ്നോലി ടോൾ പ്ലാസയിൽ സംഘർഷം. മഹാരാഷ്ട്ര ഏകീകരണ സമിതിയിലെ പ്രവർത്തകരും എൻസിപി പ്രവർത്തകരും ഏറ്റുമുട്ടി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. കർണാടക നിയമസഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കുന്ന ജില്ലാ ആസ്ഥാനമായ ബെളഗാവിയിലെ തിലകവാടിയിലെ വാക്‌സിൻ ഡിപ്പോ ഗ്രൗണ്ടിൽ മഹാരാഷ്ട്ര ഏകീകരണ സമിതി പ്രതിഷേധം സംഘടിപ്പിച്ചു. കർണാടക സർക്കാരിനെതിരെ പ്രതിഷേധിക്കാൻ നൂറുകണക്കിന് എംഐഎസ് പ്രവർത്തകരും നേതാക്കളും ഒത്തുകൂടിയിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് ബെളഗാവി അതീവ ജാഗ്രതയിലാണ്. നഗരത്തിൽ ക്രമസമാധാനപാലനത്തിനായി അയ്യായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ…

Read More

നവംബർ 1 മുതൽ മുംബൈയിൽ നിരോധനാജ്ഞ

മുംബൈ: നവംബർ ഒന്ന് മുതൽ 15 വരെ മുംബൈയിൽ നിരോധാജ്ഞ പ്രഖ്യാപിച്ച് മുംബൈ പോലീസ്. ജീവനും സ്വത്തിനും ഭീഷണിയാകും വിധം ക്രമസമാധാനനില തകർന്നേക്കുമെന്ന രഹസ്യ വിവരണത്തെ തുടർന്നായിരുന്നു നടപടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അഞ്ചിൽ കൂടുതൽ പേർ ഒന്നിച്ചുകൂടാൻ പാടില്ല. എങ്കിലും വിവാഹം, മരണം, തൊഴിലിടം, വ്യാപാരമേഖല എന്നിവിടങ്ങിൽ ഇത് ബാധകമല്ലേന്ന് ഉത്തരവിൽ പറയുന്നു. അടുത്ത മൂന്നു മുതൽ ഡിസംബർ വരെ ആയുധം, സ്‌ഫോടക വസ്‌തുക്കൾ എന്നിവ ശേഖരിക്കുന്നതും കടക്കുന്നതും ആരുതെങ്കിലും കോലം പ്രദർ ശിപ്പികുന്നത് നിരോധിച്ചിട്ടുണ്ട്.  

Read More

മംഗളൂരുവിൽ നിരോധനാജ്ഞ 8 വരെ നീട്ടി

ബെംഗളൂരു: മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ സെപ്റ്റംബർ 8 വരെ നീട്ടി. ദിവസങ്ങളുടെ വ്യത്യാസത്തിൽ ഉണ്ടായ മൂന്നു കൊലപാതകങ്ങളുടെയും സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിൽ ആണിത്. വിവിധ പ്രദേശങ്ങൾ സന്ദർശിച്ച എഡിജിപി അലോക് കുമാർ ജനങ്ങളുമായി സംസാരിച്ച ശേഷം നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ അവസാനിക്കുന്നത് വരെ ഇരുചക്ര വാഹനങ്ങളിൽ പിൻ സീറ്റ് യാത്ര നിരോധിക്കണമെന്ന് പോലീസ് തലത്തിൽ ചർച്ചകൾ നടന്നെങ്കിലും ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.

Read More

ശിവമോഗയിൽ നിരോധനാജ്ഞ 23 വരെ നീട്ടി

ബെംഗളൂരു: സവർക്കരുടെ ബോർഡ് നീക്കിയതിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന  ശിവമോഗയിൽ നിരോധനാജ്ഞ ഓഗസ്റ്റ് 23 വരെ നീട്ടി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡുകൾ നീക്കി, ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചതോടെയാണ് സംഘർഷത്തിന്റെ തുടക്കം. സംഘർഷത്തിൽ 3 പേർക്കു പരിക്കേൽക്കുകയും ഒരു യുവാവിന് കുത്തേൽക്കുകയും ചെയ്തിരുന്നു. കുത്തേറ്റ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് 4 പേരെ അറസ്റ്റ് ചെയ്തത്.

Read More

നിരോധനാജ്ഞ ലംഘനം, കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കേസ്

ന്യൂഡൽഹി : നിരോധനാജ്ഞ ലംഘിച്ച്  പ്രതിഷേധിച്ചതിന് കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ജീവനക്കാരെ കൃത്യനിർവഹണം നടത്തുന്നതിൽ നിന്നും തടസ്സപ്പെടുത്തി എന്നാരോപിച്ചും നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ നിയമത്തിലെ വകുപ്പുകളായ 186 (സർക്കാർ ജീവനക്കാരെ തടയൽ), 188 (ഉത്തരവുകൾ അനുസരിക്കാതിരിക്കൽ), 332 (കൃത്യനിർവഹണം തടസ്സപ്പെടുത്തൽ) എന്നിവ പ്രകാരം തുഗ്ലക് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഡി.സി.പി അമൃത ഗുഗുലോത്ത് പറഞ്ഞു. 144 വകുപ്പ് ലംഘിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 188 പ്രകാരം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.…

Read More

മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ ഓഗസ്റ്റ് 8 വരെ നിരോധനാജ്ഞ നീട്ടി

ബെംഗളൂരു: മൂന്നു കൊലപാതകങ്ങളുടെ സംഘർഷാവസ്ഥ മംഗളൂരുവിൽ നിരോധനാജ്ഞ ഓഗസ്റ്റ് 8 വരെ നീട്ടി. മംഗളൂരുവിലെ വിവിധ പ്രദേശങ്ങൾ എഡിജിപി അലോക് കുമാർ സന്ദർശിക്കുകയും മറ്റ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച ശേഷമാണ് തീരുമാനം. സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നതിനാൽ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ ഓഗസ്റ്റ് 8 വരെ നിരോധനാജ്ഞ നീട്ടി. എന്നാൽ വൈകുന്നേരം 6 മണി മുതൽ കടകൾ അടച്ചിട്ടതിൽ മാറ്റം വരുത്തി. രാത്രി 9 മണി വരെ കടകൾ തുറന്ന് പ്രവർത്തിക്കും.

Read More

മംഗളൂരുവിൽ സെക്ഷൻ 144 നീട്ടി; പുരുഷ പിൻസീറ്റ് റൈഡർമാർക്കുള്ള വിലക്ക് പിൻവലിച്ചു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കൊലപാതകങ്ങൾ പെരുകിയതിനെ തുടർന്ന് മംഗളൂരുവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മണിക്കൂറുകൾക്കകം മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശികുമാർ വൈകിട്ട് ആറിനും രാവിലെ ആറിനും ഇടയിൽ പുരുഷ പിൻസീറ്റ് റൈഡർമാരെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി. പൊതുതാൽപ്പര്യം കണക്കിലെടുത്താണ് നിയന്ത്രണം പിൻവലിച്ചതെന്ന് അധികൃതർ അറിയിച്ചു. മംഗളൂരുവിലുടനീളം സി ആർ പി സി സെക്ഷൻ 144 ഓഗസ്റ്റ് 8 വരെ നീട്ടിയെങ്കിലും, മദ്യശാലകൾ വൈകുന്നേരം 6 മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും, കൂടാതെ കടകളും വ്യാപാര സ്ഥാപനങ്ങളും അടയ്ക്കുന്നതിന് മുമ്പ് പുറപ്പെടുവിച്ച…

Read More
Click Here to Follow Us