മംഗളൂരുവിൽ അതീവ ജാഗ്രത, നിരോധനാജ്ഞ നീട്ടി

ബെംഗളൂരു: തുടര്‍ച്ചയായ മൂന്ന് കൊലപാതകങ്ങളെ തുടര്‍ന്ന് മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ് ഇപ്പോൾ നടത്തുന്നത്. ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കി. മദ്യശാലകള്‍ അടച്ചു. 19 താല്‍ക്കാലിക ചെക്ക്‌പോസ്റ്റുകള്‍ തുറന്നു. എഡിജിപിയും മംഗളൂരു കമ്മീഷണറും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഘര്‍ഷ മേഖലകളില്‍ ക്യാമ്പ് ചെയ്യുകയാണ്.

Read More

യുവമോർച്ച നേതാവിന്റെ വധം, പ്രദേശത്ത് നിരോധനാജ്ഞ; കേരള അതിർത്തിയിൽ ജാഗ്രത നിർദേശവും

ബെംഗളൂരു: സുള്ള്യ താലൂക്കിൽ ബെല്ലാരെക്കടുത്ത് യുവമോർച്ച നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കേരള അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം. സുള്ള്യ, പുത്തൂർ, കടബ താലൂക്കുകളിൽ ഇന്ന് നിരോധാജ്ഞ പ്രഖ്യാപിച്ചു. കർണാടക ട്രാൻസ്പോർട്ട് ബസുകൾക്ക് നേരെ കല്ലേറുണ്ടായി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെല്ലാരെയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നെട്ടാരുവിലാണ് യുവമോർച്ച നേതാവ് പ്രവീൺ നാട്ടാർ കഴിഞ്ഞ രാത്രി വെട്ടേറ്റ് മരിച്ചത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. പ്രാദേശിക സംഘങ്ങൾ കുടിപ്പക കൊലപാതകത്തിലേക്ക് നയിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മാസങ്ങൾക്ക്…

Read More

സംഘർഷം അവസാനിക്കാതെ കള്ളക്കുറിച്ചി, പ്രദേശത്ത് നിരോധനാജ്ഞ

കള്ളക്കുറിച്ചി : സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സംഘർഷം ഉടലെടുത്ത തമിഴ്നാട് കള്ളക്കുറിച്ചി കേസിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 31വരെയാണ്  താലൂക്കിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രിവൈകിയും പ്രദേശത്ത് നാട്ടുകാർ സംഘടിച്ചു നിൽക്കുകയാണ് ഇന്ന് തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളുകൾ തുറക്കില്ലെന്ന് തമിഴ്‌നാട് മെട്രിക്കുലേഷൻ ആന്റ് സിബിഎസ്ഇ സ്‌കൂൾസ് അസോസിയേഷൻ അറിയിച്ചു. പ്രതിഷേധക്കാർ വൻ നാശനഷ്ടമാണ് വരുത്തിയത്. 30 സ്കൂൾ ബസുകൾ പ്രതിഷേധക്കാർ കത്തിച്ചു. സ്കൂൾ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.…

Read More

കർണാടകയിലെ കെരൂറിൽ വെള്ളിയാഴ്ച വരെ നിരോധനാജ്ഞ

ബെംഗളൂരു: കർണാടകയിലെ കെരൂറിൽ കഴിഞ്ഞ ദിവസമുണ്ടായ സമുദായ സംഘർഷത്തെ തുടർന്ന് ഇന്നലെ അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. പ്രദേശത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് കെരൂറിൽ രണ്ടു സമുദായങ്ങൾ തമ്മിൽ തർക്കമുണ്ടായത്. കെരൂർ നഗരത്തിലെ  ബസ്സ്റ്റാൻഡിലുണ്ടായ സംഘർഷത്തിനിടെ മൂന്നു പേർക്ക്   കുത്തേറ്റു. ലക്ഷ്മൺ കട്ടിമണി, അരുൺ കട്ടിമണി, യമനുർ ചുങ്കിൻ എന്നിവർക്കാണ് കുത്തേറ്റത്. മൂവരും കെരൂർ സ്വദേശികളാണ്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് ഷോപ്പുകളും പഴക്കച്ചവടക്കാരുടെ 10 ഉന്തുവണ്ടികളും നിരവധി…

Read More

മസ്ജിദിൽ പൂജ നടത്താനുള്ള വിഎച്ച്പിയുടെ ആഹ്വാനത്തെ തുടർന്ന് ശ്രീരംഗപട്ടണത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു : പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരി ടിപ്പു സുൽത്താന്റെ മുൻ തലസ്ഥാനമായ ശ്രീരംഗപട്ടണയിൽ, ഹനുമാൻ ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണെന്ന് അവകാശപ്പെട്ട് ജാമിയ മസ്ജിദിൽ പൂജ നടത്താനുള്ള വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആഹ്വാനത്തെത്തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്. ഏതെങ്കിലും പ്രതിഷേധമോ ഘോഷയാത്രയോ ഉണ്ടാകാതിരിക്കാൻ സിആർപിസി സെക്ഷൻ 144 പ്രകാരം ക്ഷേത്രനഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പോലീസ് സേനയെ കൂടാതെ കർണാടക സംസ്ഥാന റിസർവ്ഡ് പോലീസിന്റെ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ റോഡുകൾ ബാരിക്കേഡുകളും സുരക്ഷാ പിക്കറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഹിന്ദു സംഘടനകളുടെ അംഗങ്ങൾ പള്ളിയിലേക്ക് പ്രതിഷേധ മാർച്ചിന് ആഹ്വാനം…

Read More

മംഗളൂരുവിൽ മലാലി മസ്ജിദിന് ചുറ്റും നിരോധനാജ്ഞ

ബെംഗളൂരു: മംഗളൂരുവിൽ മലാലി ജുമാമസ്ജിദിലെ 500 മീറ്റർ ചുറ്റളവിൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. മെയ് 26 വരെയാണ്     നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 8 മുതല്‍ നാളെ രാവിലെ 8 വരെയാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു. ഏപ്രില്‍ 21 ന് നടത്തിയ പരിശോധനയില്‍ പഴയ മസ്ജിദിന് കീഴില്‍ ഹിന്ദു ക്ഷേത്രം പോലെയുള്ള ഒരു വാസ്തുവിദ്യാ ഡിസൈന്‍ കണ്ടെത്തിയെന്നാണ് ഹിന്ദുത്വര്‍ ആരോപിക്കുന്നത്. മസ്ജിദില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു.

Read More

ഹുബ്ബള്ളി നിരോധനാജ്ഞ ഇന്ന് അവസാനിക്കും

ബെംഗളൂരു ∙ പൊലീസ് സ്റ്റേഷൻ അക്രമത്തിനു ശേഷം ഹുബ്ബള്ളി സമാധാന നിലയിലേക്ക്. നിലവിലുള്ള സ്ഥിതി ശാന്തമായതോടെ ഇവിടെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. പ്രകോപനപരമായ വാട്സാപ് സ്റ്റാറ്റസ് ഇട്ട അഭിഷേക് ഹിരേമഠിനെയും ഇതേതുടർന്ന് ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷൻ അക്രമിച്ചതിന് അറസ്റ്റിലായ 88 പേരെയും മജിസ്ട്രേട്ട് കോടതി  ഈ മാസം 30 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രകോപന പ്രസംഗം നടത്തി അക്രമികളെ ഇളക്കിവിട്ട മൗലവി വസീമിനായി പൊലീസ് തിരച്ചിൽ തുടരുകാണ്.

Read More

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ

പാലക്കാട് : എസ്‌ഡിപിഐ പ്രവർത്തകനും ആർഎസ്‌എസ് പ്രവർത്തകനും കൊല്ലപ്പെട്ടതിനെ തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 20 ബുധനാഴ്ച വരെ നിരോധനാജ്ഞ നിലവിലുണ്ടാകും. ഇതോടെ ജില്ലയിലെ പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചിരിക്കുന്നു. “പാലക്കാട് അടുത്തിടെ നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ വർഗീയ സംഘർഷം ഒഴിവാക്കാനാണ് നിരോധന ഉത്തരവ് സെക്ഷൻ 144 ഏർപ്പെടുത്തിയത് എന്ന് കളക്ടർ അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകന്റെ കൊലപാതകത്തിന്റെയും പ്രതികാരമായി ആർഎസ്എസുകാരൻ ജില്ലയിൽ കൊല്ലപ്പെട്ടതിന്റെയും പശ്ചാത്തലത്തിൽ ശനിയാഴ്ച…

Read More

രാമശോഭ യാത്രയ്‌ക്ക് നേരെ കല്ലേറ്; മുൽബാഗലിൽ സംഘർഷാവസ്ഥ, അഞ്ച് പേർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ കോലാർ ജില്ലയിലെ മുൽബാഗലിൽ വെള്ളിയാഴ്ച രാത്രി ശ്രീരാമ ശോഭ യാത്രാ ഘോഷയാത്രയ്ക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞതിനെ തുടർന്ന് സംഘർഷാവസ്ഥ. സംഭവത്തെത്തുടർന്ന് മുൽബാഗലിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തുകയും അഞ്ച് പേരെ കസ്റ്റഡിയിൽ ചെയ്യുകയും ചെയ്തു. രാമനവമിയുടെ തലേദിവസം സംഘടിപ്പിച്ച ശോഭാ യാത്ര ഉച്ചകഴിഞ്ഞ് ശിവകേശവ നഗറിൽ നിന്ന് ആരംഭിച്ച് രാത്രി 7.40 ഓടെ ജഹാംഗീർ മൊഹല്ലയിലേക്ക് പോകുമ്പോൾ അക്രമികൾ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, തുടർന്ന് അക്രമികൾ വിഗ്രഹത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ…

Read More

പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

ബെംഗളൂരു: അടുത്താഴ്ച നടക്കാനിരിക്കുന്ന എസ് എസ് എൽ സി പരീക്ഷയുടെ പശ്ചാത്തലത്തിൽ പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്താൻ മംഗളൂരു പോലീസ് കമ്മിഷണർ എൻ ശശികുമാർ ഉത്തരവിട്ടു. മാർച്ച്‌ 28 മുതൽ ഏപ്രിൽ 11 വരെ പരീക്ഷ കേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ സിആർപിസി പ്രകാരമുള്ള സെക്ഷൻ 144 ബാധകമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. മംഗളൂരു കമ്മിഷണറേറ്റ് പരിധിയിൽ വരുന്ന 42 എസ് എസ് എൽ സി പരീക്ഷ കേന്ദ്രങ്ങൾക്കും ഇത് ബാധകമായിരിക്കും.

Read More
Click Here to Follow Us