സംഘർഷം അവസാനിക്കാതെ കള്ളക്കുറിച്ചി, പ്രദേശത്ത് നിരോധനാജ്ഞ

കള്ളക്കുറിച്ചി : സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സംഘർഷം ഉടലെടുത്ത തമിഴ്നാട് കള്ളക്കുറിച്ചി കേസിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജൂലൈ 31വരെയാണ്  താലൂക്കിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രിവൈകിയും പ്രദേശത്ത് നാട്ടുകാർ സംഘടിച്ചു നിൽക്കുകയാണ് ഇന്ന് തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളുകൾ തുറക്കില്ലെന്ന് തമിഴ്‌നാട് മെട്രിക്കുലേഷൻ ആന്റ് സിബിഎസ്ഇ സ്‌കൂൾസ് അസോസിയേഷൻ അറിയിച്ചു.

പ്രതിഷേധക്കാർ വൻ നാശനഷ്ടമാണ് വരുത്തിയത്. 30 സ്കൂൾ ബസുകൾ പ്രതിഷേധക്കാർ കത്തിച്ചു. സ്കൂൾ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇരുപതോളം പേർക്ക് പരിക്കേറ്റു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

കഴിഞ്ഞ ദിവസമാണ് രണ്ട് അധ്യാപകർ തന്നെ പീഡിപ്പിക്കുന്നതെന്ന് പറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥിനി സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. ഗുരുതരമായി പരിക്കേറ്റ  വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം മരിച്ചു. വിദ്യാർത്ഥിയെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് പ്രതിഷേധം ആളിപ്പടരുകയായിരുന്നു. കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യാൻ  ആണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
[masterslider id="10"]

Related posts