ഒഴുക്കിൽ പെട്ട കുതിരയെ രക്ഷിച്ച് അഗ്നിശമനസേന

ബെംഗളൂരു: കർണാടകയിലെ ഹവേരിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട കുതിരയ്ക്ക് രക്ഷകരായി അഗ്നിശമനസേന.

ഹവേരി താലൂക്കിലെ നാഗനൂറിന് സമീപം വരദ നദിയിലാണ് കുതിര ഒഴുകിയത്. കനത്ത മഴയിൽ കൃഷി നാശമുണ്ടായ മേഖലകൾ സന്ദർശിക്കുകയായിരുന്ന ബഡഗി ജില്ല വിരുപക്ഷ ബല്ലപ്പ പുഴയിലെ തുരുത്തിൽ ഒറ്റപ്പെട്ട നിലയിൽ കുതിരയെ കണ്ട് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ ബോട്ടിലെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുതിരയെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. മേഖലയിൽ കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്ന നിലയിൽ ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts