ജയിലിൽ സുഹൃത്തിനെ കാണാൻ എത്തിയത് ഹാഷിഷ് ഒയിലുമായി, 2 സ്ത്രീകൾ അറസ്റ്റിൽ

ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരായ സുഹൃത്തുക്കൾക്ക് ഹാഷിഷ് ഓയിൽ പോലീസ് എത്തിച്ചു നൽകിയ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു സ്വദേശി എ. സംഗീത, ശിവമഗ ഭദ്രാവതി സ്വദേശി ടി.ആർ. ഛായയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

വനിതാ ജീവനക്കാർക്ക് ഇവരുടെ  പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് മുറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ രണ്ടുപേരിൽ നിന്നും ഓരോ പ്ലാസ്റ്റിക് കുപ്പികളിലായി 220 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു.വിചാരണ തടവുകാരനായ ലോഹിത്തിനെ കാണാനാണ് സംഗീത എത്തിയത്. മറ്റൊരു തടവുകാരനായ വി. കാലപ്പയെ കാണാനാണ് ഛായ എത്തിയത്. ആറുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേടിഎം ബാങ്ക് ഇനി ഓർമ്മ; ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ;നിങ്ങളുടെ പണം സുരക്ഷിതമോ?
  വേനൽ കടുത്തു, ന​ഗരത്തിൽ ടാങ്കർ വിളികളും കൂടി; ചൂഷണം തടയാൻ വാട്ടർ ബോർഡിന്റെ മാസ്റ്റർ പ്ലാൻ! അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us