നാഗ്പൂർ: കുതിരയെ ലൈംഗികമായി പീഡിപ്പിച്ച 30കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ ഹോഴ്സ് റൈഡിങ് അക്കാദമിയിലാണ് സംഭവം. അക്കാദമിയിലെ ചോട്യ സുന്ദർ കോബ്രഗഡെ എന്ന 30കാരനാണ് അറസ്റ്റിലായത്. ഗിട്ടിഖാദൻ ഏരിയയിലെ അക്കാദമിയിൽ മേയ് 17നായിരുന്നു സംഭവം. രാത്രി യുവാവ് സ്ഥാപനത്തിൽ അതിക്രമിച്ച് കയറുന്നത് സുരക്ഷാ ജീവനക്കാരന്‍റെ ശ്രദ്ധയിൽപ്പെട്ടു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അക്കാദമിയിലെ കുതിരകളിലൊന്നിനെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുന്നത് കാണാനിടയായത്. തുടർന്ന്, അക്കാദമി നടത്തിപ്പുകാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം എന്നിവ…
Read MoreTag: Horse
ഒഴുക്കിൽ പെട്ട കുതിരയെ രക്ഷിച്ച് അഗ്നിശമനസേന
ബെംഗളൂരു: കർണാടകയിലെ ഹവേരിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട കുതിരയ്ക്ക് രക്ഷകരായി അഗ്നിശമനസേന. ഹവേരി താലൂക്കിലെ നാഗനൂറിന് സമീപം വരദ നദിയിലാണ് കുതിര ഒഴുകിയത്. കനത്ത മഴയിൽ കൃഷി നാശമുണ്ടായ മേഖലകൾ സന്ദർശിക്കുകയായിരുന്ന ബഡഗി ജില്ല വിരുപക്ഷ ബല്ലപ്പ പുഴയിലെ തുരുത്തിൽ ഒറ്റപ്പെട്ട നിലയിൽ കുതിരയെ കണ്ട് അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ ബോട്ടിലെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുതിരയെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്. മേഖലയിൽ കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്ന നിലയിൽ ആയിരുന്നു.
Read More