ഹോഴ്സ് റൈഡിങ് അക്കാദമിയിൽ കുതിരക്ക് ലൈംഗിക പീഡനം; 30കാരൻ അറസ്റ്റിൽ

നാഗ്പൂർ: കുതിരയെ ലൈംഗികമായി പീഡിപ്പിച്ച 30കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ ഹോഴ്സ് റൈഡിങ് അക്കാദമിയിലാണ് സംഭവം. അക്കാദമിയിലെ ചോട്യ സുന്ദർ കോബ്രഗഡെ എന്ന 30കാരനാണ് അറസ്റ്റിലായത്. ഗിട്ടിഖാദൻ ഏരിയയിലെ അക്കാദമിയിൽ മേയ് 17നായിരുന്നു സംഭവം. രാത്രി യുവാവ് സ്ഥാപനത്തിൽ അതിക്രമിച്ച് കയറുന്നത് സുരക്ഷാ ജീവനക്കാരന്‍റെ ശ്രദ്ധയിൽപ്പെട്ടു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അക്കാദമിയിലെ കുതിരകളിലൊന്നിനെ യുവാവ് ലൈംഗികമായി പീഡിപ്പിക്കുന്നത് കാണാനിടയായത്. തുടർന്ന്, അക്കാദമി നടത്തിപ്പുകാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം എന്നിവ…

Read More