ലഹരിക്ക് അടിമയായ മകൻ 20 രൂപ ആവശ്യപ്പെട്ടു; അമ്മ നൽകിയില്ല, കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി

ഗുരുഗ്രാം: അമ്മയോട് ഇരുപത് രൂപ ആവശ്യപ്പെട്ട് മകൻ. എന്നാൽ പണം നൽകാൻ അമ്മ തയ്യറായില്ല. പിന്നാലെ അമ്മയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി മകൻ. നൂഹ് ജില്ലയിലെ ജയ്സിങ്പൂരിലാണ് സംഭവം. റജിയ എന്ന സ്ത്രീയാണ് മകൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജംഷദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണത്തിൽ ജംഷദ് മയക്കുമരുന്നിന് അടിമയാണെന്നും ദീർഘനാളായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. മകൻ ഇടയ്ക്ക് അമ്മയോട് പണം ആവശ്യപ്പെടാറുണ്ടെന്നും ലഹരി വസ്‌തുക്കൾ വാങ്ങി ഉപയോഗിക്കുമെന്ന് അറിയുന്നതിനാലാണ് റജിയ മകന് പണം നൽകാൻ വിസമ്മതിച്ചതെന്നും നാട്ടുകാർ പൊലീസിനോട്…

Read More

ബെംഗളൂരുവില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവം; ബിജെപി MLA ഉൾപ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഗുണ്ടാനേതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ യുവാവിനെ വെട്ടിക്കൊന്നു. ഹലസൂരു സ്വദേശി ശിവകുമാര്‍ എന്ന ബികലു ശിവു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ജഗദീഷ്, കിരണ്‍, വിമല്‍, അനില്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. എംഎല്‍എയുടെ പ്രേരണയെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് ശിവകുമാറിൻ്റെ അമ്മ വിജയലക്ഷ്മി നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. വീടിനുപുറത്തു നില്‍ക്കുകയായിരുന്ന ശിവകുമാറിനെ ബൈക്കുകളിലും കാറിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഘത്തിൽ ഒൻപത് പേരുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം അക്രമികൾ…

Read More

സ്വത്ത് തർക്കം; പിതാവിനെയും,സഹോദരനെയും കൊലപ്പെടുത്തി : പ്രതി പിടിയിൽ

ബെംഗളൂരു : സ്വത്ത് തർക്കത്തിന് പിന്നാലെ പിതാവിനെയും, സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌ത്‌ പൊലീസ്. ഹോ​ളേ​ന​ര​സി​പു​ര സ്വ​ദേ​ശി ദേ​വ​ഗൗ​ഡ (70), മ​ക​ൻ മ​ഞ്ജു​നാ​ഥ് ഗൗ​ഡ (50) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ദേ​വ​ഗൗ​ഡ​യു​ടെ മ​ക​ൻ മോ​ഹ​ൻ ഗൗ​ഡ​യെ (45) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇടക്കാലത്ത് ദേ​വ​ഗൗ​ഡ തൻ്റെ സ്വ​ത്ത് വി​റ്റി​രു​ന്നു. എന്നാൽ തനിക്കും കൂടെ അവകാശപ്പെട്ട സ്വത്ത് പിതാവ്  വിറ്റതിൽ മകൻ അസ്വസ്ഥനായിരുന്നു. ഈ കാരണം പറഞ്ഞ് മ​ദ്യ​പി​ച്ച് വീ​ട്ടി​ലെത്തിയ മോ​ഹ​ൻ പി​താ​വി​നെ​യും മൂ​ത്ത സ​ഹോ​ദ​ര​നെ​യും ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മാ​താ​വ്…

Read More

സ്കൂളിൽ മുടി മുറിച്ചും, വൃത്തിയായി യൂണിഫോം ധരിച്ചും വരണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പിൽ; കുത്തിക്കൊന്ന് വിദ്യാർത്ഥികൾ

ഹരിയാന : സ്കൂളിൽ അച്ചടക്കം പാലിക്കുന്നതിൻ്റെ ഭാഗമായി മുടി മുറിച്ച് വൃത്തിയായി സൂക്ഷിക്കണമെന്നും, യൂണിഫോം ഇൻസൈഡ് ചെയ്യണമെന്നും നിർദേശിച്ച പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു. ഹിസാർ കർതാർ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജഗ്ബീർ സിങ് പന്നുവാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഹിസാറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പ്രിൻസിപ്പലിനോട് ദേഷ്യമുള്ള 15 വയസ് പ്രായമുള്ള രണ്ടു വിദ്യാർഥികളാണ് ഇത് ചെയ്തതെന്ന് ഹാൻസി പൊലീസ് സുപ്രണ്ട് അമിത് യശ്വർധൻ വ്യക്തമാക്കി മുടി മുറിക്കുന്നതും ഷർട്ട് ടക്ക് ഇൻ ചെയ്യുന്നതും മര്യാദയുടെയും അച്ചടക്കത്തിൻ്റെയും ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ അച്ചടക്ക ലംഘനത്തിന്…

Read More

കണ്ണിൽ മുളക് പൊടി എറിഞ്ഞു, മരക്കമ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു ; കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന കേസിൽ ഭാര്യ പിടിയിൽ

ബെംഗളൂരു : ഭ​ർ​ത്താ​വി​ൻ്റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് കാ​മു​ക​ൻ്റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തിയ സംഭവം ഭാര്യ അറസ്റ്റിൽ. തു​മ​കൂ​രു ജി​ല്ല​യി​ലെ ക​ട​ഷെ​ട്ടി ഹ​ള്ളി​യി​ൽ യു​വ​തി ശ​ങ്ക​ര​മൂ​ർ​ത്തി​ (50) മ​രി​ച്ച​ത്. ഭാ​ര്യ സു​മം​ഗ​ല​, കാ​മു​ക​ൻ നാ​ഗ​രാ​ജു​ എന്നിവർ ചേ​ർ​ന്നാ​ണ് കൃ​ത്യം ചെ​യ്ത​തത്. ജൂ​ൺ 24 നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഹോ​സ്റ്റ​ലി​ൽ പാ​ച​ക​ക്കാ​രി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​മം​ഗ​ല ക​ര​ഡ​ലു നാ​ഗ​രാ​ജു​ എന്ന ആളുമായി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഭർത്താവ് ശ​ങ്ക​ര​മൂ​ർ​ത്തി ഇരുവരുടെയും ബ​ന്ധ​ത്തി​ന് ത​ട​സ്സ​മാ​യ​പ്പോ​ൾ രണ്ട് പേരുംചേ​ർ​ന്ന് ശങ്കരമൂർത്തിയെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. കൊ​ല​പാ​ത​ക ദിവസം രാത്രി ഇരുവരും ചേർന്ന് ശ​ങ്ക​ര​മൂ​ർ​ത്തി​യു​ടെ…

Read More

മൂ​ന്നാം ഭാ​ര്യ​യെ കൊലപ്പെടുത്തിയ കേസ്; 23 വ​ർ​ഷ​ത്തി​നുശേ​ഷം പ്രതി പിടിയിൽ

ബെംഗളൂരു : മൂ​ന്നാം ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 23 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ കസ്റ്റഡിയിലെടുത്ത് പൊലീസ്. റാ​യ്ച്ചൂ​ർ ജി​ല്ല​യി​ൽ ഹ​ല​ധാ​ൽ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ഹ​നു​മ​ന്ത് ഹു​സെ​ന​പ്പ​യാ​ണ്(75) അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്ത് ബ​ദ​ർ​ലി​യി​ലെ സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജൂ​നി​യ​ർ അ​സി​സ്റ്റ​ന്റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ദ്യ ഭാ​ര്യ​യു​ടെ മ​ര​ണ​ത്തി​ന് ശേഷം ര​ണ്ടാം വിവാഹം കഴിച്ച ഇയാൾ ​മൂന്നാമതായി രേ​ണു​ക​മ്മ എന്ന സ്ത്രീയെ വി​വാ​ഹം ക​ഴി​ച്ചു. 2002ൽ ​കു​ടും​ബ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഹ​നു​മ​ന്ത് രേ​ണു​ക​മ്മ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം ചാ​ക്കി​ലാക്കി ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. കണാ​ട​ക ആ​ർ.​ടി.​സി ബ​സി​ൽ…

Read More

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി

ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 5 പേരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി. ഭീകരവാദ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതികളെ ഈ മാസം 23 വരെ എൻഐഎ യുടെ കസ്റ്റഡിയിൽ വിട്ടത്. കർണാടക പോലീസിന്റെ കസ്റ്റഡി കാലാവധി ഈ മാസം 16 ന് കഴിഞ്ഞിരുന്നു. നൗഫൽ, ആബിദ്, മുഹമ്മദ്‌ ഷിഹാബ്, അബ്ദുൾ ബഷീർ, റിയാസ് എന്നീ പ്രതികളെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

Read More

പ്രവീൺ നെട്ടാരു വധത്തിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഒരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ കുമാർ നട്ടാരു വധക്കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ച് കർണാടക സർക്കാർ. ദേശീയ ഇന്റലിജൻസ് ഏജൻസി എൻഐഎയ്ക്കൊപ്പം പോലീസും ചേർന്ന് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് മംഗളൂരു എഡിജിപി അലോക് കുമാർ അറിയിച്ചു. ബെല്ലാരിയിൽ എൻഐഎയുമായി ചേർന്ന് കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തിയപ്പോഴാണ് എഡിജിപി ഇക്കാര്യം അറിയിച്ചത്. കേസിൽ ഇന്നലെ മൂന്ന് പ്രതികൾ കൂടി അറസ്റ്റ് ചെയ്തിരുന്നു . ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.  ബെള്ളരെ സ്വദേശി ബഷീർ, ഷിഹാബ്, റിയാസ് എന്നിവരെ പോലീസ് പിടികൂടി.…

Read More

മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകി

ബെംഗളൂരു: കര്‍ണാടകയില്‍ കൊലപ്പെട്ട മസൂദിന്റെയും ഫാസിലിന്റെയും കുടുംബങ്ങള്‍ക്ക് ധനസഹായമായി മംഗലാപുരം മുസ് ലിം സെന്‍ട്രല്‍ കമ്മിറ്റി 30 ലക്ഷം രൂപയുടെ ചെക്ക് കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബംഗങ്ങൾക്ക് കൈമാറി. കര്‍ണാടകയില്‍ തുടര്‍ച്ചയായി മൂന്ന് കൊലപാതകങ്ങള്‍ അരങ്ങേറിയിരുന്നു. ആദ്യം മസൂദും അതിന് തുടര്‍ച്ചയായി യുവമോര്‍ച്ചാ നേതാവ് പ്രവീണും ദിവസങ്ങള്‍ക്കുള്ളിലാണ് ഫാസിലും കൊല്ലപ്പെട്ടത്.

Read More
Click Here to Follow Us