ബെംഗളൂരുവില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവം; ബിജെപി MLA ഉൾപ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഗുണ്ടാനേതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ യുവാവിനെ വെട്ടിക്കൊന്നു. ഹലസൂരു സ്വദേശി ശിവകുമാര്‍ എന്ന ബികലു ശിവു (40) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.

ജഗദീഷ്, കിരണ്‍, വിമല്‍, അനില്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. എംഎല്‍എയുടെ പ്രേരണയെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് ശിവകുമാറിൻ്റെ അമ്മ വിജയലക്ഷ്മി നല്‍കിയ പരാതിയിലെ പ്രധാന ആരോപണം.

  നാളെ ബെംഗളൂരുവിൽ ഹർത്താൽ

വീടിനുപുറത്തു നില്‍ക്കുകയായിരുന്ന ശിവകുമാറിനെ ബൈക്കുകളിലും കാറിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഘത്തിൽ ഒൻപത് പേരുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

2023-ല്‍ ശിവകുമാര്‍ കിത്തഗനൂരില്‍ വാങ്ങിയ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന .

സ്ഥലത്തിവുമായി ബന്ധപ്പെട്ട് ബൈരതി ബസവരാജ് എംഎല്‍എ, ജഗദീഷ്, കിരണ്‍ എന്നിവരില്‍നിന്ന് ഭീഷണി നേരിട്ടിരുന്നതായി ഇയാള്‍ മുൻപ് പോലീസില്‍ പരാതി നൽകിയിരുന്നു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

അതെസമയം നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ശിവകുമാർ. കേസിൽ അഞ്ചാം പ്രതിയാണ് എം.എൽ.എ. കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts