ബെംഗളൂരുവില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവം; ബിജെപി MLA ഉൾപ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഗുണ്ടാനേതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ യുവാവിനെ വെട്ടിക്കൊന്നു. ഹലസൂരു സ്വദേശി ശിവകുമാര്‍ എന്ന ബികലു ശിവു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ജഗദീഷ്, കിരണ്‍, വിമല്‍, അനില്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. എംഎല്‍എയുടെ പ്രേരണയെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് ശിവകുമാറിൻ്റെ അമ്മ വിജയലക്ഷ്മി നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. വീടിനുപുറത്തു നില്‍ക്കുകയായിരുന്ന ശിവകുമാറിനെ ബൈക്കുകളിലും കാറിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഘത്തിൽ ഒൻപത് പേരുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം അക്രമികൾ…

Read More