പ്രവീൺ നെട്ടാരു വധത്തിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഒരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ കുമാർ നട്ടാരു വധക്കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ച് കർണാടക സർക്കാർ.

ദേശീയ ഇന്റലിജൻസ് ഏജൻസി എൻഐഎയ്ക്കൊപ്പം പോലീസും ചേർന്ന് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് മംഗളൂരു എഡിജിപി അലോക് കുമാർ അറിയിച്ചു. ബെല്ലാരിയിൽ എൻഐഎയുമായി ചേർന്ന് കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തിയപ്പോഴാണ് എഡിജിപി ഇക്കാര്യം അറിയിച്ചത്.

കേസിൽ ഇന്നലെ മൂന്ന് പ്രതികൾ കൂടി അറസ്റ്റ് ചെയ്തിരുന്നു . ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.  ബെള്ളരെ സ്വദേശി ബഷീർ, ഷിഹാബ്, റിയാസ് എന്നിവരെ പോലീസ് പിടികൂടി.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

കേസുമായി ബന്ധപ്പെട്ട് സുള്ള്യ ബെല്ലാരെ സ്വദേശി ഷഫീഖ്, സവണൂർ സ്വദേശി സക്കീർ, ബെല്ലാരെ പള്ളിമജലു സ്വദേശികളായ സദ്ദാം, ഹാരീസ്, സുള്ള്യ നാവൂർ സ്വദേശി ആബിദ്, ബെല്ലാരി ഗൗരിഹോളെ സ്വദേശി നൗഫൽ എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

കഴിഞ്ഞ മാസം 26 ന് രാത്രി കേരള കർണാടക അതിർത്തിയോട് ചേർന്ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ബെള്ളാരെയിൽ വച്ചാണ് യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. കൊലപാതകം, ഗൂഢാലോചന എന്നിവയിൽ പങ്കാളികളായ എല്ലാവരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെ ന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിമർശനങ്ങൾ ആകാം, വ്യാജ പ്രചാരണം വേണ്ട: യാഷിന്റെ 'ടോക്സിക്കിന്' പിന്തുണയുമായി ബെംഗളൂരു കോടതി
[masterslider id="10"]

Related posts