‘പ്രവീൺ നിലയ’ ബന്ധുക്കൾക്ക് കൈമാറി

ബെംഗളൂരു :സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ സ്വപനം സാക്ഷാത്കരിച്ച്‌ ബിജെപി. കഴിഞ്ഞ ജൂലൈയിലാണ് ആക്രമണത്തില്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെടുന്നത്. സ്വന്തമായി ഒരു വീട് എന്നൊരു സ്വപ്‌നം പൂര്‍ത്തിയാക്കാതെ പ്രവീണ്‍ യാത്രയായപ്പോള്‍ ഇത് സംസ്ഥാന നേതൃത്വം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നു. പ്രവീണിന്റെ സ്വപ്‌ന ഗൃഹത്തിന് ‘പ്രവീണ്‍ നിലയ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. വീടിന്റെ താക്കോല്‍ പ്രവീണിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. വീട് നിര്‍മാണത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകരും നേതാക്കളും വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു. 2800 സ്‌ക്വയര്‍ ഫീറ്റില്‍ 70 ലക്ഷം രൂപ മുതല്‍…

Read More

പ്രവീൺ നെട്ടാരു വധക്കേസ് പ്രതി തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു 

ബെംഗളൂരു: കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്ന് മത്സരിക്കാനാണ് നീക്കം. കേരള അതിർത്തിയ്ക്ക് അടുത്തുള്ള ജില്ലയാണ് ദക്ഷിണ കന്നഡയിലെ പുത്തൂർ. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയായ ഷാഫി ബെള്ളാരെ ഇപ്പോൾ ജയിലിലാണ്. വരുന്ന കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിലാകും ഷാഫി ബെള്ളാരെ മത്സരിപ്പിക്കുക എന്നാണ് റിപ്പോർട്ട്‌ . സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. പ്രവീൺ നെട്ടാരുവിന്റെ വീട് കൊലയാളി…

Read More

പ്രവീൺ നെട്ടാറുവിന്റെ കൊലപാതകം, 4 പ്രതികളെക്കുറിച്ച് സൂചന നൽകുന്നവർക്ക് 14 ലക്ഷം പാരിതോഷികം

ബെംഗളൂരു: ബിജെപി യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ നാല് പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 14 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. പ്രതികള്‍ കേരളത്തില്‍ ഒളിവിലാണെന്ന് സംശയിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാരിതോഷിക അറിയിപ്പ് പതിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രതികളെ കുറിച്ച്‌ സൂചന ലഭിക്കാത്തതിനാലാണ് വീണ്ടും അറിയിപ്പുമായി എന്‍ഐഎ രംഗത്തുവന്നത്. ദക്ഷിണ കന്നഡ ജില്ലയിലെ എസ് മുഹമ്മദ് മുസ്ത്വഫ എന്ന മുസ്ത്വഫ പൈച്ചാറിനെയും കൂര്‍ഗ് ജില്ലയിലെ…

Read More

പ്രവീൺ നെട്ടാരു വധം, പ്രതികളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു

ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിൻറെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് മുസ്‌തഫ, തുഫൈൽ എം.എച്ച്., ഉമ്മർ ഫാറൂഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെ കണ്ടെത്തുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മുഹമ്മദ് മുസ്‌തഫ, തുഫൈൽ എം.എച്ച്. എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപയും ഉമ്മർ ഫാറൂഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 26നാണ് യുവമോർച്ച ദക്ഷിണ…

Read More

പ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി നൽകി

ബെംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ വിധവ നൂതന്‍ കുമാരിക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസില്‍ ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 30,350 രൂപ ശമ്പളത്തില്‍ ക്ലര്‍ക്ക് തസ്തികയിലാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം. മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി.ഗ്രൂപ്പ് ജീവനക്കാരില്‍ ഒരാളാവും ഇനി മുതല്‍ നൂതന്‍. 1977ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്. ഇതിന് മുകളിലെ പദവികളില്‍ നേരിട്ട് നിയമനം സാധ്യമാവില്ല. സോമലിംഗപ്പ എന്നയാളെ ഒഴിവാക്കിയാണ് നൂതന് നിയമനം ഒരുക്കിയത്.…

Read More

വധ ഭീഷണി ; കൊലക്കേസ് പ്രതിയുടെ സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു: സംഘടന പ്രവർത്തകനു നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസ് പ്രതിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സഹോദരൻ അബ്ദുൾ സപ്രിത് എന്ന അബ്ദുൾ സഫ്രിസ് ആണ് അറസ്റ്റിലായത്. ബെല്ലാരിയിലെ ദേവി ഹൈറ്റ്‌സ് ലോഡ്‌ജിൻറെ മാനേജറും പ്രാദേശിക സംഘടനയുടെ പ്രവർത്തകനുമായ പ്രശാന്ത് പൂഞ്ചയെ അബ്ദുൾ സപ്രിത് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് സംഘടനാ പ്രവർത്തകർ സപ്രിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബെല്ലാരി പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടി. പ്രശാന്ത് പൂഞ്ച…

Read More

പ്രവീൺ നെട്ടാരുവിന്റെ കൊലപാതക അന്വേഷണം, 32 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തി

ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ മേഖലകളിൽ എൻഐഎ തിരച്ചിൽ നടത്തി. ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്. പുത്തൂർ, സുള്ള്യ, കടബ താലൂക്കുകളിലെ 32 ഓളം ഇടങ്ങളിലാണ് എൻഐഎ സംഘം ഒരേസമയം തിരച്ചിൽ നടത്തിയത്. പ്രതികളെന്ന് സംശയിക്കുന്നവരുടെയും പ്രതികളുമായി ബന്ധമുള്ള ആളുകളുടെയും വീടുകൾ കണ്ടെത്തിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.  സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും എൻഐഎ ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന് അബ്ദുൾ കബീർ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നീക്കം. കേസിൽ…

Read More

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി

ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 5 പേരെ എൻഐഎ കസ്റ്റഡിയിൽ വാങ്ങി. ഭീകരവാദ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതികളെ ഈ മാസം 23 വരെ എൻഐഎ യുടെ കസ്റ്റഡിയിൽ വിട്ടത്. കർണാടക പോലീസിന്റെ കസ്റ്റഡി കാലാവധി ഈ മാസം 16 ന് കഴിഞ്ഞിരുന്നു. നൗഫൽ, ആബിദ്, മുഹമ്മദ്‌ ഷിഹാബ്, അബ്ദുൾ ബഷീർ, റിയാസ് എന്നീ പ്രതികളെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

Read More

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം മതതീവ്രവാദം ലക്ഷ്യമിട്ടെന്ന് എൻഐഎ

ബെംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. പ്രദേശത്ത് ഭീകരവാദം വളർത്തുന്നതിന് വേണ്ടിയാണ് പ്രവീണിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയത് എന്നാണ് എൻഐഎ റിപ്പോർട്ട് . ജൂലൈ മാസത്തിൽ ആണ് നെട്ടാരുവിലെ സജീവ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയത്. തുടരെയുള്ള 3 കൊലപാതകങ്ങളിലൂടെ പ്രദേശത്ത് തീവ്രവാദം വളർത്തുകയാണ് പ്രതികളുടെ ലക്ഷ്യമെന്ന് എൻഐഎ പറഞ്ഞു.

Read More

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം, കോഴികച്ചവട കുത്തക തകർത്തതിന്റെ പകയെന്ന സംശയം ബലപ്പെടുന്നു 

ബെംഗളൂരു: ചിക്കന്‍ കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ വെട്ടിക്കൊലപ്പെടുത്തിയ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകത്തിന് പിന്നില്‍ കോഴിക്കച്ചവടത്തിലെ കുത്തക ചോദ്യം ചെയ്തതിലെ പകയെന്ന സംശയം ബലപ്പെടുന്നു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അലോക് കുമാറാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണ ഇറച്ചിബിസിനസ്സുമായി ബന്ധപ്പെട്ടതാണെന്ന് കൂടിയുള്ള സംശയം പ്രകടിപ്പിക്കുന്നത്. “ബെല്ലാരിയില്‍ ആറ് കോഴിക്കടകളാണ് ഉള്ളത്. ഇതെല്ലാം നടത്തുന്നത് ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച്‌ ഈയിടെ കോഴിക്കച്ചവടം സ്വന്തമായി ആരംഭിയ്ക്കുകയായിരുന്നു പ്രവീണ്‍ നെട്ടാരു. ഇത് അവരുടെ കുത്തകയെ വെല്ലുവിളിക്കലായി. പ്രവീണിന്‍റെ സുഹൃത്തായ ദിനേഷ് ഹെഗ്…

Read More
Click Here to Follow Us