പ്രവീൺ നെട്ടാരു വധം, പ്രതികളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചു

ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിൻറെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി. കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് മുസ്‌തഫ, തുഫൈൽ എം.എച്ച്., ഉമ്മർ ഫാറൂഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെ കണ്ടെത്തുന്നവർക്കാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

മുഹമ്മദ് മുസ്‌തഫ, തുഫൈൽ എം.എച്ച്. എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപയും ഉമ്മർ ഫാറൂഖ്, അബൂബക്കർ സിദ്ദിഖ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 26നാണ് യുവമോർച്ച ദക്ഷിണ കന്നഡ എക്‌സിക്യൂട്ടീവ് അംഗമായ പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്.

  ധർമസ്ഥല കേസ്: കുഴിയെടുക്കാൻ എത്തിയ തൊഴിലാളികൾക്കും മണ്ണുമാന്തി യന്ത്രത്തിനും പ്രതിഫലം നൽകിയില്ലെന്ന് പരാതി

പുത്തൂർ നെട്ടാരുവിൽ രാത്രി കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങാൻ നേരം ബൈക്കിലെത്തിയ സംഘം പ്രവീണിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിൽ തിരക്കിട്ട നീക്കം; എംഎൽഎമാർക്ക് രഹസ്യ ബാലറ്റ് വേണമെന്ന് വി.ഡി. സതീശൻ; ഖർഗെയുമായി ചർച്ച നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
[masterslider id="10"]

Related posts